നെഹ്‌റു ട്രോഫി: വഞ്ചിപ്പാട്ട് മത്സരത്തിന് അപേക്ഷിക്കാം

ആലപ്പുഴ:വഞ്ചിപ്പാട്ട് മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള മത്സരാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജൂലൈ 15 മുതല്‍ 25 വരെ പേര് രജിസ്റ്റര്‍ ചെയ്യാം. വിദ്യാര്‍ഥി, വിദ്യാര്‍ഥിനി വിഭാഗത്തില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി കുട്ടനാട് ശൈലിയിലും പുരുഷ-സ്ത്രീ വിഭാഗങ്ങളില്‍ കുട്ടനാട് ശൈലി, വെച്ച് പാട്ട് എന്നീ ഇനങ്ങളിലും ആറന്‍മുള ശൈലിയില്‍ പുരുഷന്‍മാര്‍ക്ക് മാത്രമായിട്ടുമാണ് മത്സരം സംഘടിപ്പിക്കുന്നത്. ആദ്യമെത്തുന്ന 50 ടീമുകളെ മാത്രമേ മത്സരത്തില്‍ പങ്കെടുപ്പിക്കുകയുള്ളൂ.

കഴിഞ്ഞ വര്‍ഷം എവറോളിംഗ് ട്രോഫികള്‍ കരസ്ഥമാക്കിയ ടീമുകള്‍ ജൂലൈ 25-ന് മുമ്പായി ആലപ്പുഴ, ബോട്ട് ജെട്ടിക്ക് എതിര്‍ വശത്തുള്ള മിനി സിവില്‍സ്റ്റേഷന്‍ അനക്‌സിന്റെ രണ്ടാം നിലയിലുള്ള ആലപ്പുഴ, ഇറിഗേഷന്‍ ഡിവിഷന്‍, എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ കാര്യാലയത്തില്‍ ട്രോഫികള്‍ എത്തിക്കണമെന്ന് ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറും എന്‍.ടി.ബി.ആര്‍. ഇന്‍ഫ്രാസ്‌ട്രെക്ചര്‍ കമ്മറ്റി കണ്‍വീനറുമായ എം.സി. സജീവ്കുമാര്‍ അറിയിച്ചു.

വഞ്ചിപ്പാട്ട് മത്സരം: വിധികര്‍ത്താവാകാന്‍ അപേക്ഷ ക്ഷണിച്ചു

ഓഗസ്റ്റ് 10-ന് പുന്നമടക്കായലില്‍ നടക്കുന്ന 70-മത് നെഹ്രു ട്രോഫി വളളംകളിക്ക് മുന്നോടിയായി നടത്തുന്ന വഞ്ചിപ്പാട്ട് മത്സരത്തിന്റെ വിധികര്‍ത്താവാകുവാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

വഞ്ചിപ്പാട്ട് മത്സരത്തില്‍ യൂണിവേഴ്സിറ്റി തലത്തിലും സ്‌കൂള്‍ തലത്തിലും വഞ്ചിപ്പാട്ട് വിധികര്‍ത്താവായി പ്രവര്‍ത്തിച്ച് പരിചയമുള്ളവര്‍ക്ക് ബയോഡേറ്റ സഹിതം അപേക്ഷിക്കാം.

അപേക്ഷ ഓഗസ്റ്റ് രണ്ടിനകം ആലപ്പുഴ ബോട്ട് ജെട്ടിക്ക് എതിര്‍വശത്തുള്ള മിനി സിവില്‍സ്റ്റേഷന്‍ അനക്സിന്റെ രണ്ടാം നിലയിലുള്ള ഇറിഗേഷന്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷ നല്‍കണം.

Leave a Reply

spot_img

Related articles

കീം 2025: പ്രവേശന പരീക്ഷ 23 മുതൽ

2025-26 അധ്യയന വർഷത്തെ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേയ്ക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത (CBT) പ്രവേശന പരീക്ഷ ഏപ്രിൽ 23 മുതൽ 29 വരെ സംസ്ഥാനത്തെ എല്ലാ ജില്ലാ...

കെ-മാറ്റ് 2025: ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

2025 വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കേരള മാനേജ്‌മെന്റ് ആപ്റ്റിട്യൂട് ടെസ്റ്റിനായി (KMAT 2025 session-II) വിദ്യാർഥികൾക്ക് മെയ് 9  വൈകിട്ട് നാല് വരെ  www.cee.kerala.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷ...

കുടുംബ വഴക്കിനെ തുടര്‍ന്ന് തീ കൊളുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്ന് സ്വയം പെട്രോളൊഴിച്ച്‌ തീ കൊളുത്തി ജീവനൊടുക്കി ഗൃഹനാഥന്‍. തിരുവനന്തപുരം വെങ്ങാനൂര്‍ പനങ്ങോട് ഡോ.അംബേദ്കര്‍ ഗ്രാമം കൈപ്പളളിക്കുഴി രേവതി ഭവനില്‍ കൃഷ്ണന്‍കുട്ടിയാണ്...

പുതിയ മന്ദിരത്തിൽ സിപിഐ ദേശീയ യോഗം 23 മുതൽ

പുതുതായി നിർമിച്ച സംസ്ഥാന മന്ദിരമായ എം.എൻ.സ്മാരകത്തിൽ സിപിഐയുടെ ദേശീയ നിർവാഹക സമിതി, കൗൺസിൽ യോഗങ്ങൾ 23 മുതൽ 25 വരെ ചേരും.മുൻ സംസ്ഥാന സെക്രട്ടറി...