പരാതി കേൾക്കുന്നത് വീഡിയോ കോളിലൂടെ

ഇക്കാലത്ത് സർക്കാർ ഓഫീസുകളിലും ടെക്നോളജി ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. കിഴക്കൻ ഉത്തർപ്രദേശിലെ ചന്ദൌലിയിൽ പരാതി കേൾക്കാൻ പുതിയൊരു രീതിക്ക് തുടക്കമായി. പോലീസ് സൂപ്രണ്ട് ആണ് വ്യത്യസ്തമായ ഒരു പരീക്ഷണത്തിന് ആരംഭം കുറിച്ചത്. ഇതുവഴി പൊതുജനങ്ങൾക്ക് പോലീസിലുള്ള വിശ്വാസം വർധിക്കാൻ ഇടയാകും എന്ന് ഉറപ്പ്.

പോലീസ് സൂപ്രണ്ട് ആയ ആദിത്യ ലാംഗേയുടെ നിർദ്ദേശപ്രകാരം രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെ എല്ലാ പോലീസ് സ്റ്റേഷൻ മേധാവികളും സൂം മീറ്റിൽ ഓൺലൈനിൽ ഉണ്ടായിരിക്കണം. പരാതിക്കാരനുമായി നടത്തുന്ന വീഡിയോ ചാറ്റിൽ അയാളുടെ മുമ്പിൽ വെച്ച് തന്നെ ഓൺലൈനിൽ ഉള്ള ഓഫീസർക്ക് ഉത്തരവ് നൽകുന്നു. പരാതിക്കാരന് പരാതിക്ക് ഫലമുണ്ടായി എന്ന് ആശ്വസിക്കാം.

എല്ലാദിവസവും പരാതി കേൾക്കുന്നുണ്ട്. ഗൂഗിൾ മീറ്റിലൂടെയാണ് പരാതിക്കാരൻ പോലീസ് സ്റ്റേഷനുമായി കണക്ട് ചെയ്യപ്പെടുന്നത്. പരാതിക്കാരന് മുഖാമുഖം ഓൺലൈനായി പരാതി ബോധിപ്പിക്കാം. പരാതിക്കാരൻ്റെ മുമ്പിൽവെച്ച് തന്നെ പരിഹാരത്തിന് നിർദ്ദേശം നൽകപ്പെടുന്നു. പരാതിയിലെ സംശയങ്ങളും ദൂരീകരിക്കപ്പെടുകയും ചെയ്യുന്നു.

പരാതികൾക്ക് പരിഹാരം ഉണ്ടാകുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. ഉത്തർപ്രദേശിൽ ഏതാനും ജില്ലകളിലാണ് ഇത് ഇപ്പോൾ നടപ്പിൽ വരുത്തിയിരിക്കുന്നത്. പരാതികളുടെ അന്വേഷണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. എല്ലാം പെട്ടെന്ന് നടക്കുന്നു എന്നതാണ് എടുത്തു പറയേണ്ട കാര്യം.

Leave a Reply

spot_img

Related articles

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസ്

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം...

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. ഷേർ-ഇ-കശ്മ‌ീർ ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്....

ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദ്ദം

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ അതിരാവിലെ പുതുച്ചേരിക്കും നെല്ലൂരിനും (ആന്ധ്രാപ്രദേശ്) ഇടയിൽ ചെന്നൈക്ക്‌ സമീപം മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ...

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. ആഗോള പട്ടിണി സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്- ജിഎച്ച്ഐ) ഇന്ത്യയ്ക്ക് നേരിയ പുരോഗതി ഉണ്ടെങ്കിലും...