ഇന്ത്യ ഭൂമിയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി തുടരും

ഇക്കഴിഞ്ഞ ദിവസം പുറത്തിറക്കിയ വേൾഡ് പോപ്പുലേഷൻ പ്രോസ്‌പെക്‌ട്‌സ് 2024 റിപ്പോർട്ട് അനുസരിച്ച് വരുന്ന 50-60 വർഷങ്ങളിൽ ലോക ജനസംഖ്യ വർദ്ധിക്കുന്നത് തുടരും. 2024 ൽ ഇത് 8.2 ബില്യണിലാണ് എത്തിനിൽക്കുന്നത്.

ഇത് 2080-കളുടെ മധ്യത്തിൽ ഏകദേശം 10.3 ബില്യൺ കൂടും. നൂറ്റാണ്ടിൻ്റെ അവസാനത്തോടെ 10.2 ബില്യൺ ആളുകൾ കുറയാൻ തുടങ്ങുമെന്ന് പ്രവചിക്കപ്പെടുന്നു. കഴിഞ്ഞ വർഷം ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമായ ചൈനയെ മറികടന്ന ഇന്ത്യ, 2100 വരെ ആ സ്ഥാനം നിലനിർത്തും.

“നൂറ്റാണ്ടിലുടനീളം ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യാ രാജ്യമായി ഇന്ത്യ തുടരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇന്ത്യയിലെ ജനസംഖ്യ 2060-കളുടെ തുടക്കത്തിൽ ഏകദേശം 1.7 ബില്യണിലെത്തിയതിന് ശേഷം 12 ശതമാനം കുറയും,” ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക വകുപ്പ് പ്രസിദ്ധീകരിച്ച യുഎൻ റിപ്പോർട്ടിലാണ് ഭാവിയെക്കുറിച്ചുള്ള പ്രവചനം.

ഇപ്പോൾ 2024-ൽ ഇന്ത്യയുടെ ജനസംഖ്യ 1.45 ബില്യണായിട്ടുണ്ട്. ഇത് 2054-ൽ 1.69 ബില്യണായി ഉയരും. ഇതിനുശേഷം നൂറ്റാണ്ടിൻ്റെ അവസാനത്തോടെ ഇന്ത്യയുടെ ജനസംഖ്യ 1.5 ബില്യണായി കുറയും. എന്തായാലും ഇന്ത്യക്ക് തന്നെയായിരിക്കും ഭൂമിയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം എന്ന പദവി.

നിലവിൽ 2024-ൽ 1.41 ബില്യണുള്ള ചൈനയുടെ ജനസംഖ്യ 2054-ൽ 1.21 ബില്യണായി കുറയുമെന്നും 2100-ഓടെ 633 ദശലക്ഷമായി കുറയുമെന്നും റിപ്പോർട്ടിൽ പറയുന്നു. ചൈനയിൽ 2024 നും 2054 നും ഇടയ്ക്ക് 204 മില്യൺ ആളുകൾ കുറയും. ജപ്പാനിൽ 21 മില്യണും റഷ്യയിൽ 10 മില്യണും കുറയും.

ഏറ്റവും കൂടുതൽ ജനസംഖ്യാ കുറവ് നടക്കുന്നത് ചൈനയിലായിരിക്കും. 2100 ആകുമ്പോഴേക്കും ചൈനയിൽ ഇപ്പോഴുള്ളതിൻ്റെ പകുതി ആളുകളേ ഉണ്ടാകൂ. 1950 കളിൽ ഉണ്ടായിരുന്ന സംഖ്യയിലേക്ക് തിരിച്ചുവരും. ചൈനയിൽ ജനനനിരക്ക് ഇപ്പോൾ തന്നെ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...