കാർട്ടൂൺ നെറ്റ്‌വർക്കിന് അവസാനമായോ?

1992 ഒക്ടോബർ 1-ന് ആരംഭിച്ച കാർട്ടൂൺ നെറ്റ്‌വർക്ക് എന്ന ജനപ്രിയ 24 മണിക്കൂർ ആനിമേഷൻ ചാനൽ അടച്ചു പൂട്ടുന്നതായി അഭ്യൂഹങ്ങൾ തുടങ്ങി. എക്സിൽ പോസ്റ്റു ചെയ്ത ഒരു വൈറൽ വീഡിയോയാണ് ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടിയത്. കാർട്ടൂൺ മേഖലയുടെ തകർച്ചക്ക് തുടക്കമായെന്ന തരത്തിലാണ് വീഡിയോയിൽ പറയുന്നത്.

ആനിമേഷൻ തൊഴിലാളികൾ അനുഭവിക്കുന്ന ദുരവസ്ഥയെ കുറിച്ച് വീഡിയോയിൽ ചർച്ച ചെയ്യുന്നു. അവരിൽ പലരും ഒരു വർഷത്തിലേറെയായി ജോലിയില്ലാത്തവരാണ് എന്നും പറയുന്നുണ്ട്.

ട്വിറ്ററിൽ #RIPCartoonNetwork എന്ന ഹാഷ്‌ടാഗ് ഉപയോഗിക്കുന്നത് കൂടിയിട്ടുണ്ട്. ആരാധകരോട് അവരുടെ പ്രിയപ്പെട്ട എപ്പിസോഡുകൾ പങ്കിടാൻ ആവശ്യപ്പെടുന്നുണ്ട്.

നെറ്റ്‌വർക്ക് സ്റ്റുഡിയോ അടച്ചുപൂട്ടുന്നു എന്ന വാർത്ത തെറ്റാണെന്ന് കാർട്ടൂൺ നെറ്റ്‌വർക്ക് സ്ഥിരീകരിച്ചു. നെറ്റ്‌വർക്ക് അടച്ചുപൂട്ടുന്നു എന്നത് സത്യമല്ലെന്ന് കാർട്ടൂൺ നെറ്റ്‌വർക്ക് പ്രസ്താവനയിൽ വ്യക്തമാക്കി. ‘ഞങ്ങളുടെ കാഴ്ചക്കാരെ രസിപ്പിക്കുന്നത് ഞങ്ങൾ തുടരു’മെന്ന് അവർ വ്യക്തമാക്കി.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...