എവറസ്റ്റിന് മുകളിലൂടെ പറന്ന ചൈനീസ് ഡ്രോൺ

ഇതിനുമുമ്പ് ഒരിക്കലും കാണാത്ത വിധത്തിലുള്ള എവറസ്റ്റിൻ്റെ ആകാശദൃശ്യം ചൈനയിലെ ഒരു ഡ്രോൺ മേക്കർ പുറത്തുവിട്ടിരിക്കുന്നു. വീഡിയോ നാലു മിനിറ്റ് ദൈർഘ്യം ഉള്ളതാണ്. 5300 മീറ്റർ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാമ്പിൻ്റെ ദൃശ്യങ്ങളിൽ നിന്നുമാണ് വീഡിയോ തുടങ്ങുന്നത്. ഡ്രോൺ മുകളിലേക്ക് പോയി 6000 മീറ്ററിലേക്ക് എത്തുന്നു. അവിടുത്തെ മഞ്ഞു കട്ടകളും മഞ്ഞു മൂടിയ എവറസ്റ്റും നമുക്ക് കാണാൻ കഴിയും.

മുകളിലേക്ക് എവറസ്റ്റ് കയറുന്നവരെയും താഴേക്ക് ഇറങ്ങുന്നവരെയും അതിൽ കാണാം. ബേസ് ക്യാമ്പിൽ ഉള്ള വർണ ടെന്റുകളും ദൃശ്യമാണ്. മുകളിലേക്ക് പറന്ന് ഈ ദൃശ്യങ്ങളെല്ലാം പകർത്തിയ ഡ്രോണിനെ പലരും പ്രശംസിച്ചു. 8848 മീറ്റർ ആണ് എവറസ്റ്റ് കൊടുമുടിയുടെ ഉയരം. നേപ്പാൾ ടിബറ്റ് ചൈന അതിർത്തിയിലാണ് എവറസ്റ്റ്.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...