ഇംഗ്ലീഷ് ഇഡിയംസ് അറിയാം-13

A picture is worth a thousand words എന്നത് കേട്ടാൽ എളുപ്പം മനസ്സിലാക്കാൻ കഴിയുന്ന ഒരു ശൈലിയാണ്. അതിന്റെ അർത്ഥം ആ വാക്കുകളിൽ തന്നെ ഉണ്ട്. ഒരു ചിത്രം അതിന്റെ വരകൾ കൊണ്ടും ഉള്ളടക്കം കൊണ്ടും ആയിരം വാക്കുകൾക്ക് തുല്യമായ ഒന്നാണ്. വാക്കുകൾ കൊണ്ട് എളുപ്പം മനസ്സിലാക്കാൻ സാധിക്കാത്തത് ഒരു ചിത്രത്തിലൂടെ അല്ലെങ്കിൽ വരയിലൂടെ വേഗത്തിൽ ആശയവിനിമയം നടത്താൻ കഴിയും.

മാധ്യമപ്രവർത്തനത്തിലാണ് പ്രധാനമായി അറിവും വാർത്തകളും വരയ്ക്കുന്ന ചിത്രങ്ങളിലൂടെയും ഫോട്ടോകളിലൂടെയും കാർട്ടൂണുകളിലൂടെയും കമ്മ്യൂണിക്കേറ്റ് ചെയ്യപ്പെടുന്നത്.
വാക്കുകൾ കൊണ്ട് പറയാൻ കഴിയുന്നതിലേറെ ഒരു ചിത്രത്തിന് ഒരായിരം കഥകൾ ചിലപ്പോൾ അതിന്റെ കാഴ്ചക്കാരോട് പറയാൻ കഴിയും. നീണ്ട പ്രസംഗം നടത്തുന്നതിനേക്കാളും പലതും ഉൾക്കൊള്ളാൻ ഇമേജുകളിലൂടെ കഴിയും.

Every photographer wants their image to be worth a thousand words.

അർത്ഥം – എല്ലാ ഫോട്ടോഗ്രാഫർമാരും ആഗ്രഹിക്കുന്നത് തങ്ങളുടെ ഫോട്ടോകൾ ഒരായിരം വാക്കുകൾക്ക് തുല്യമായ ഫലം ചെയ്യണേ എന്നാണ്.

പരസ്യ ചിത്രങ്ങളും കാർട്ടൂണുകളും ഈ ശൈലിക്ക് ഏറ്റവും നല്ല ഉദാഹരണങ്ങളാണ്. പ്രസിദ്ധ നോർവിജിയൻ നാടകകൃത്തായിരുന്ന ഹെൻട്രിക് ഇബ് സെൻ പറഞ്ഞ ഒരു ഉദ്ധരണി (quote) ഇങ്ങനെയായിരുന്നു: A thousand words leave not the same deep impression as does a single deed. ഈ ഉദ്ധരണിയുടെ വേറൊരു രൂപമാണ് ഈ ശൈലി എന്നും പറയാം. 1911 ലാണ് ഈ ഉദ്ധരണി പ്രസിദ്ധപ്പെടുത്തിയത്.

പിന്നീട് 1913-ലും 1918-ലും പരസ്യങ്ങളിൽ ഉപയോഗിച്ച വാക്കുകളാണ് Use a picture. It’s worth a thousand words.

Fred R. Barnard ട്രേഡ് ജേർണലായ പ്രിൻ്റേഴ്സ് ഇങ്കിൽ ഈ ശൈലി ഉപയോഗിച്ചിരുന്നു. കാറുകളിൽ പരസ്യ ചിത്രങ്ങൾ നൽകുന്നതിനെ അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു. പരസ്യചിത്രങ്ങളിൽ One look is worth a thousand words, One picture worth ten thousand words എന്നൊക്കെ എഴുതിയിരുന്നു.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...