സ്പെയിനിന് യൂറോ കപ്പ് കിരീടം

സ്പെയിനിന് യൂറോ ക്കപ്പ് കിരീടം. ഇംഗ്ലണ്ടിനെ അടിയറവ് പറയിച്ചത് 2 – 1 ന്

മ്യൂണിക്കിലെ ഒളിമ്ബിക് സ്റ്റേഡിയം വേദിയായ ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് സ്പെയിൻ യൂറോ ചാമ്ബ്യൻമാരായത്.

നിക്കോ വില്യംസും മികേല്‍ ഒയർസബാലുമാണ് സ്പെയിനിന്റെ സ്കോറർമാർ. കോള്‍ പാല്‍മർ ഇംഗ്ലണ്ടിനായി ഒരു ഗോള്‍ മടക്കി. ഇംഗ്ലണ്ടിന്റെ തുടർച്ചയായ രണ്ടാം യൂറോ ഫൈനല്‍ തോല്‍വിയാണിത്. ഇത്തവണത്തെ യൂറോയില്‍ ശൈലിമാറ്റവുമായി ഒരു പറ്റം യുവനിരയുമായെത്തിയ സ്പെയിൻ അർഹിച്ച കിരീടം തന്നയാണിത്. അദ്യപകുതിയില്‍ ഇരുടീമും നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും വലകുലുക്കാനായില്ല. ആദ്യ പകുതിയില്‍ ആധിപത്യം സ്പെയിനായിരുന്നു. 70 ശതമാനമാണ് ഇടവേളയ്ക്ക് പിരിയുമ്ബോള്‍ സ്പെയിനിന്റെ ബാള്‍ പൊസഷൻ. പാസിംഗിലും മുന്നിട്ടു നിന്ന അവ‌ർ 6 കോർണറുകളും നേടിയെടുത്തു.

പ്രതിരോധത്തിലും ഒപ്പം കൗണ്ടർ അറ്റാക്കിലുമായിരുന്നു ഇംഗ്ലണ്ടിന്റെ ശ്രദ്ധ.

രണ്ടാം പകുതിയുടെതുടക്കത്തില്‍ തന്നെ നിക്കോ വില്യംസ് സ്‌പെയിനിനെ മുന്നില്‍ എത്തിച്ചു. 47-ാം മിനിട്ടില്‍ കൗമാര താരം ലമിൻ യമാലിന്റെ പാസില്‍ നിന്നാണ് മാർക്ക് ചെയ്യപ്പെടാതെ നിന്ന നിക്കോ വലകുലുക്കിയത്.

കോബി മൈനോയ്ക്ക് പകരം 70-ാം മിനിട്ടില്‍ കളത്തിലെത്തിയ കോള്‍ പാല്‍മർ 73-ാം മിനിട്ടില്‍ ഇംഗ്ലണ്ടിന് സമനില സമ്മാനിച്ചു.കൗണ്ടർ അറ്റാക്കില്‍ നിന്നാണ് ഗോള്‍ വന്നത്.
86-ാം മിനിട്ടില്‍ ഒയർസബാല്‍ സ്പെയിനിന്റെ വിജയമുറപ്പിച്ച ഗോള്‍ നേടി.കുക്കുറെല്ലയുടെ പാസില്‍ നിന്നായിരുന്നു ഒയർസബാലിന്റെ തകർപ്പൻ ഫിനിഷ്.
ഒരു മേജർ ഫുട്ബാള്‍ ടൂർണമെന്റിന്റെ ഫൈനല്‍കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കാഡ് 17കാരനായ സ്‌പാനിഷ് താരം ലമീൻ യമാല്‍ സ്വന്തമാക്കി. 1958ലെ ലോകകപ്പ് ഫൈനലില്‍ കളിച്ച പെലെയുടെ റെക്കാഡാണ് യമാല്‍ മറികടന്നത്. ശനിയാഴ്ചയാണ് യമാലിന് 17 വയസ് തികഞ്ഞത്.

Leave a Reply

spot_img

Related articles

ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ്: രജിസ്‌ട്രേഷൻ ലിങ്ക് ഉദ്ഘാടനം ചെയ്തു

കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നവംബർ 24ന് സംഘടിപ്പിക്കുന്ന ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ് കണ്ണൂര്‍ കയാക്കത്തോൺ 2024ന്റെ രജിസ്‌ട്രേഷൻ ലിങ്ക് ഉദ്ഘാടനം...

ടെന്നിസ് താരം റാഫേൽ നദാൽ കളമൊഴിയുന്നു

ഒരു പതിറ്റാണ്ടിലധികം ടെന്നിസ് ലോകം അടക്കിവാണ കളിമണ്‍ കോര്‍ട്ടിലെ രാജാവ് റാഫേൽ നദാൽ കളമൊഴിയുന്നു. ഈ വർഷം നവംബറിൽ നടക്കുന്ന ഡേവിസ് കപ്പ് ഫൈനൽസോടെ സജീവ...

പി.ടി ഉഷയ്‌ക്കെതിരെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനില്‍ അവിശ്വാസ പ്രമേയത്തിന് നീക്കം

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയ നീക്കം.ഈ മാസം 25ന് ചേരുന്ന പ്രത്യേക ഐ ഒ എ യോഗത്തില്‍ അവിശ്വാസ...

ടി20 വനിത ലോകകപ്പില്‍ സെമി പ്രതീക്ഷകള്‍ സജീവമാക്കി ഇന്ത്യ

ടി20 വനിത ലോകകപ്പില്‍ സെമി പ്രതീക്ഷകള്‍ സജീവമാക്കി ഇന്ത്യ. ലങ്കൻ വനിതകള്‍ക്കെതിരെ 82 റണ്‍സിന്റെ കൂറ്റൻ ജയമാണ് അവർ സ്വന്തമാക്കിയത്. ഇന്ത്യയുയർത്തി 173 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ...