ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് വഴി മറ്റൊരു വിസ്മയം കൂടി സൃഷ്ടിച്ചിരിക്കുന്നു. ഹോളിവുഡിലെ സെലിബ്രിറ്റികൾ ഇപ്പോഴത്തെ അവരും അവരുടെ ചെറുപ്പത്തിലെ രൂപവുമായി കെട്ടിപ്പിടിക്കുന്നതാണ് വീഡിയോയിൽ കാണാവുന്നത്. മെൽ ഗിബ്സൺ, എമിനെം, കീനു റീവ്സ്, ജൂലിയ റോബർട്ട്സ്, മൈക്കൽ ജാക്സൺ, ടോം ഹാങ്ക്സ്, വിൽ സ്മിത്ത് തുടങ്ങിയ ഹോളിവുഡ് താരങ്ങളുടെ വീഡിയോ ആണ് ഉണ്ടാക്കിയിരിക്കുന്നത്.
പ്രേക്ഷകർക്ക് അത്ഭുതം ഉണ്ടാക്കുന്ന കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്. കാണുന്നവരിൽ കൌതുകം സൃഷ്ടിക്കാൻ വീഡിയോവിന് കഴിയുന്നു. ഹോളിവുഡ് നടീ നടന്മാർ അവരുടെ ചെറുപ്പത്തിലുള്ള രൂപവുമായി കെട്ടിപ്പിടിക്കുകയും ചേർന്നു നിൽക്കുകയും ചെയ്യുന്നത് കാണുമ്പോൾ കാണുന്ന പ്രേക്ഷകനും അവനവൻ്റെ രൂപത്തിലും അങ്ങനെയൊരു വീഡിയോ ഉണ്ടാക്കിയാലോ എന്ന് ആലോചിക്കും.
പക്ഷേ ഈ വീഡിയോയ്ക്ക് പിറകിൽ ഉള്ള ടെക്നോളജി എവിടെ നിന്നാണെന്ന് അറിയില്ല. ടെക്നോളജി എത്രത്തോളം മുന്നേറിയിരിക്കുന്നു എന്ന് നമുക്ക് ഇത് കാണുമ്പോൾ മനസ്സിലാകും. നമ്മൾ കാണുന്നതിൽ അപ്പുറവും കാണാവുന്നതിൽ അപ്പുറവും, അതെ ഇനിയും എന്തൊക്കെയാണാവോ നമ്മൾ കാണാൻ പോകുന്നത് അല്ലേ? കുറച്ചു വർഷങ്ങൾക്കു മുമ്പ് റെഡിറ്റ് സൈറ്റിൽ ഹോളിവുഡ് താരങ്ങളുടെ പല പ്രായത്തിൽ ഉള്ള രൂപങ്ങൾ സൃഷ്ടിച്ചെടുത്തിരുന്നു.
ഇതുപോലെ നമ്മുടെ മലയാളി താരങ്ങളുടെയും ഒരു വീഡിയോ സൃഷ്ടിക്കാൻ പറ്റിയിരുന്നെങ്കിൽ നന്നായിരിക്കും അല്ലേ?