പബ്ലിക് ടോയ്ലറ്റുകൾ ഇന്ന് സർവ്വസാധാരണം തന്നെ. ഇന്ത്യക്ക് പുറത്തുള്ള പല രാജ്യങ്ങളിലും പല ഡിസൈനിലുള്ള പബ്ലിക് ടോയ്ലെറ്റുകൾ നിർമ്മിക്കുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്താറുണ്ട്. വളരെ വൃത്തിയായി സൂക്ഷിക്കാറുമുണ്ട്. ഇൻസ്റ്റഗ്രാമിൽ ടോയ്ലറ്റിന്റെ ഒരു വീഡിയോ വൈറൽ ആയിട്ടുണ്ട്. ഈ വീഡിയോ ഏത് രാജ്യത്തിൽ നിന്നും പോസ്റ്റ് ചെയ്തിരിക്കുന്നു എന്ന് മനസ്സിലാവുന്നില്ല.
അതൊരു ഗ്ലാസ് കൊണ്ടുള്ള ടോയ്ലെറ്റ് മുറിയാണ്. റോഡിന്റെ സൈഡിലാണ് ഈ ബാത്റൂം. ഇതിന്റെ നാല് ഭിത്തികളും ഗ്ലാസ് കൊണ്ടുള്ളതാണ്. എന്നാൽ പുറത്തുനിന്ന് നോക്കിയാൽ അകത്തുള്ളതൊന്നും നമുക്ക് കാണാൻ കഴിയില്ല. അങ്ങനെയുള്ള പ്രത്യേക തരം മാജിക്കൽ ഗ്ലാസ് ആണ് ഉപയോഗിച്ചിരിക്കുന്നത്.
അതായത് ഈ ഗ്ലാസ് സുതാര്യമല്ല. പുറത്തുനിന്ന് നോക്കിയാൽ അകത്തുള്ളത് ഒന്നും കാണാൻ കഴിയുകയില്ല എന്ന് പറഞ്ഞല്ലോ. എന്നാൽ അകത്ത് കയറിയാൽ അകത്തുനിന്നും പുറത്തുള്ളത് കാണാനും കഴിയും.
ഗ്ലാസ് കൊണ്ടുള്ള ഒരു ടോയ്ലെറ്റ് ആകുമ്പോൾ ആരും അകത്തു പോകാൻ അല്പം മടിക്കും. എന്നാൽ ഇതൊരു അത്ഭുത ടോയ്ലറ്റ് തന്നെ. ഈ ബാത്റൂം എവിടെയാണെന്ന് അറിയില്ല. ഇത്തരത്തിലുള്ള ഗ്ലാസുകൾ വിദേശരാജ്യങ്ങളിൽ കെട്ടിടങ്ങളിലും ട്രെയിനുകളിലും ഉപയോഗിക്കാറുണ്ട്. എന്നാൽ രാത്രിയിൽ അകത്ത് ലൈറ്റ് ഇടുമ്പോൾ പുറത്തുനിന്നും അകത്തുള്ളത് കാണാൻ കഴിയും.