ചൈനീസ് ഗൂസ്ബെറി എന്നും വിളിക്കുന്ന കിവിപ്പഴത്തിന് ഓവല്ആകൃതിയാണ്. ഏകദേശം ഒരു കോഴിമുട്ടയുടെ വലിപ്പമുണ്ടാകും. തൊലിയുടെ നിറം ബ്രൗണ്‍ ആണ്. തൊലിപ്പുറത്ത് ചെറുരോമങ്ങള്‍ പോലെ കാണപ്പെടുന്നു. തൊലിപ്പുറത്തിന് ന്യൂസിലാന്‍ഡിലെ കിവി എന്ന പക്ഷിയുടെ തൂവലുമായി സാമ്യമുള്ളതിനാലാണ് കിവി എന്ന പേരുണ്ടായത്.
പുളിരസമുള്ള പഴമാണ് കിവി. ആന്റിഓക്സിഡന്റും വിറ്റാമിന്‍ സി യും വളരെയധികം അടങ്ങിയിട്ടുള്ള കിവിപ്പഴത്തിന്റെ ഉള്‍വശത്തിന് പച്ചനിറമാണ്. 100 ഗ്രാം കിവിയില്‍ 154 ശതമാനം വിറ്റാമിന്‍ സി ഉണ്ടാകും. ഇത് നാരങ്ങയിലും ഓറഞ്ചിലും ഉള്ളതിനേക്കാള്‍ ഇരട്ടിയാണ്.
ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് കിവി കഴിച്ചാല്‍ നല്ല ഉറക്കം ലഭിക്കും. വിറ്റാമിന്‍ എ, ഇ, ബി6, ബി12, പൊട്ടാസ്യം, കാത്സ്യം, ഇരുമ്പ്, മഗ്നീഷ്യം എന്നിവയും കിവിയിലുണ്ട്. ചര്‍മ്മത്തിന്റെ യുവത്വം കാത്തുസംരക്ഷിക്കാന്‍ കിവിക്ക് കഴിയും. ആസ്ത്മയുള്ള കുട്ടികള്‍ക്ക് ഔഷധമായി കിവിപ്പഴം കൊടുക്കുന്നത് നല്ലതാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.