1800 തസ്തികകൾക്ക് ഇൻ്റർവ്യൂവിന് എത്തിയത് 15000 പേർ

എയർ ഇന്ത്യയുടെ ജോബ് ഇന്റർവ്യൂ ആയിരുന്നു. 1800 പോസ്റ്റുകൾക്കാണ് എയർ ഇന്ത്യ റിക്രൂട്ട്മെന്റ് നടത്താനിരുന്നത്. എന്നാൽ മുംബൈയിലെ ഇന്റർവ്യൂവിന് ബയോഡാറ്റയുമായി എത്തിയത് 15000 ഉദ്യോഗാർത്ഥികൾ.

മുംബൈയിലെ കലീനയിലാണ് സംഭവം. ഇക്കഴിഞ്ഞ ചൊവ്വാഴ്ച എയർ ഇന്ത്യ എയർപോർട്ട് സർവീസ് ലിമിറ്റഡിലേക്ക് ആയിരുന്നു ഇന്റർവ്യൂ. റിപ്പയർ മെയിന്റനൻസ് ജോലികൾ ചെയ്യുന്ന ഹാന്റി മാൻ, യൂട്ടിലിറ്റി ഏജന്റ് എന്നീ തസ്തികകളിലേക്കാണ് ഇന്റർവ്യൂ നടന്നത്. വാക്ക് ഇൻ ഇന്റർവ്യൂ ആയിരുന്നു. തസ്തികകളുടെ എണ്ണത്തേക്കാൾ ഏകദേശം 8 ഇരട്ടി ജനക്കൂട്ടം ആയിരുന്നു ഇന്റർവ്യൂവിന് എത്തിയത്. തിക്കിലും തിരക്കിലും പെട്ടുള്ള അപകടങ്ങൾ ഒഴിവാക്കാൻ ബയോഡാറ്റ ഏൽപ്പിച്ചിട്ട് പിരിഞ്ഞു പോകാൻ പറയുകയായിരുന്നു.

എയർ ഇന്ത്യ റിക്രൂട്ട്‌മെൻ്റ് നടപടികൾ തെറ്റായി കൈകാര്യം ചെയ്തതായി ഏവിയേഷൻ ഇൻഡസ്ട്രി എംപ്ലോയീസ് ഗിൽഡ് ജനറൽ സെക്രട്ടറി ജോർജ്ജ് അബ്രാം പറഞ്ഞു. 50,000 പേർ ഇൻ്റർവ്യൂവിന് എത്തിയിരുന്നവെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇത്തരത്തിലുള്ള തൊഴിൽദായക പരിപാടികൾ നടത്തരുതെന്ന് ഞങ്ങൾ കമ്പനിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

“കിലോമീറ്ററോളം ക്യൂവായിരുന്നു അന്ന് ഉണ്ടായിരുന്നത്. പോലീസിനെ വിളിക്കേണ്ടിവന്നു. മൊത്തം ഉണ്ടായിരുന്നത് 1802 തസ്തികളാണ്. പത്താംതരം പാസായിരിക്കണം എന്നതായിരുന്നു യോഗ്യത. 23 വയസ്സ് കവിയാൻ പാടില്ല. ശമ്പളം മാസം 22530 രൂപ. മൂന്നു വർഷത്തെ കരാറിലാണ് തിരഞ്ഞെടുക്കുക. എത്രത്തോളം തൊഴിലില്ലായ്മ നമ്മുടെ രാജ്യത്ത് ഉണ്ട് എന്നതിന് തെളിവാണ് ഇത്.” അദ്ദേഹം പറഞ്ഞു. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഗുജറാത്തിലെ അങ്കിലേശ്വരത്തിൽ ഒരു കമ്പനിയിലെ 40 തസ്തികൾക്ക് ആയിരം പേർ ഇന്റർവ്യൂവിന് വന്നിരുന്നു.

Leave a Reply

spot_img

Related articles

ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി 13 വയസുകാരന് ദാരുണാന്ത്യം

വീർപ്പിക്കുന്നതിനിടെ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി 13 വയസുകാരന് ദാരുണാന്ത്യം.ഉത്തരകന്നഡ ജില്ലയിലെ ജോഗനകൊപ്പ ഗ്രാമത്തിലെ നവീൻ നാരായണ(13) ആണ് മരിച്ചത്. ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. ഞായറാഴ്ച...

ഫിൻജാൽ ചുഴലിക്കാറ്റ് ന്യൂനമർദമായി അറബിക്കടലിൽ എത്തിച്ചേരാൻ സാധ്യത; കേരളത്തിൽ 5 ദിവസം മഴ

ഫിൻജാൽ ചുഴലിക്കാറ്റ് വടക്കൻ തമിഴ്നാടിനു മുകളിൽ ശക്തി കൂടിയ ന്യൂനമർദമായി സ്ഥിതിചെയ്യുന്നു. നാളെയോടെ (2024 ഡിസംബർ 03) വടക്കൻ കേരളത്തിനും കർണാടകക്കും മുകളിലൂടെ ന്യൂനമർദമായി...

ഐപിഎസ് പ്രൊബേഷണറി ഓഫീസർ വാഹനാപകടത്തിൽ മരിച്ചു

ആദ്യ പോസ്റ്റിംഗിനായി പോവുകയായിരുന്ന ഐപിഎസ് പ്രൊബേഷണറി ഓഫീസർ വാഹനാപകടത്തിൽ മരിച്ചു. മധ്യപ്രദേശ് സ്വദേശിയും 2023 കർണാടക കേഡർ ഉദ്യോഗസ്ഥനുമായ ഹർഷ് ബർധൻ ആണ് മരിച്ചത്....

പ്രധാനമന്ത്രിയുമായി നേരിട്ട് വികസിത് ഭാരത് ആശയങ്ങൾ പങ്കുവെക്കാൻ യുവാക്കൾക്ക് അവസരം

നാഷണൽ യൂത്ത് ഫെസ്റ്റിവലിൻ്റെ ഭാഗമായി ന്യൂഡൽ ഹിയിലെ ഭാരത് മണ്ഡപത്തിൽ നടത്തുന്ന വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗിൻറെ ഭാഗമായി പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാനും...