പിത്തോരഗഡ് പോലീസ് ദത്തെടുത്ത അനാഥ പെൺകുട്ടി വിവാഹിതയായി

ഉത്തരാഖണ്ഡിലെ ഒരു ചെറിയ പട്ടണമാണ് പിത്തോരഗഡ്. ഇവിടുത്തെ പോലീസ് ഒരു അനാഥ പെൺകുട്ടിയെ ദത്തെടുക്കുകയും ഒരു പുതിയ ജീവിതം നൽകുകയും ചെയ്തു.

ഇവിടെ പറയാൻ പോകുന്നത് പുഷ്പ ഭട്ടിന്റെ കഥയാണ്. അവൾക്ക് അഞ്ചു വയസ്സുള്ളപ്പോൾ മാതാപിതാക്കൾ നഷ്ടപ്പെട്ടു. പിന്നീട് അവളെ വളർത്തിയത് മുത്തശ്ശി ആയിരുന്നു. അവൾക്ക് 10 വയസ്സുള്ളപ്പോൾ അവരും ഈ ലോകം വിട്ടു പോയി. പിന്നെ അവൾ നാട്ടുകാരുടെ സംരക്ഷണയിലാണ് വളർന്നത്.

ബൽവാ കോട്ടിലായിരുന്ന അവൾ ഒരു ജോലി തേടി പിത്തോരഗഡിൽ വന്നു. ഇവിടെ വെച്ചാണ് പോലീസ് ഇൻസ്പെക്ടർ ആയ നരേഷ് ചന്ദ്ര ജക്മോലയെ കണ്ടുമുട്ടുന്നത്. ഒരിടത്ത് ഒറ്റയ്ക്കിരിക്കുന്ന പുഷ്പയെ കണ്ട് ജക്മോല അവളെ പോലീസ് മുറയിൽ ചോദ്യം ചെയ്തു. കാര്യങ്ങളെല്ലാം വിശദമായി അറിഞ്ഞപ്പോഴാണ് അവളെ ദത്തെടുക്കാൻ അദ്ദേഹം തീരുമാനിച്ചത്.

അദ്ദേഹം അവളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. അദ്ദേഹത്തിന് ഭാര്യയും രണ്ട് ആൺമക്കളും ഉണ്ടായിരുന്നു. അദ്ദേഹം അവളെ സ്വന്തം മകളായി സ്വീകരിക്കുകയായിരുന്നു. വൈകാതെ അവൾക്ക് ഒരു വിവാഹാലോചന വരികയും അത് നിശ്ചയിക്കുകയും ചെയ്തു.

പുഷ്പയുടെ കാര്യങ്ങൾ ജക്മോല പോലീസ് സൂപ്രണ്ടിനോട് പറഞ്ഞു. അങ്ങനെ പോലീസ് ചെലവിൽ പുഷ്പയുടെ വിവാഹം ആഘോഷമായി നടന്നു. അവളിപ്പോൾ പോലീസിന്റെ ദത്തപുത്രിയായി മാറി. അവൾക്ക് കൂടുതൽ പഠിക്കാനുള്ള ചിലവും പോലീസ് ഏറ്റെടുത്തു.

Leave a Reply

spot_img

Related articles

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസ്

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം...

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. ഷേർ-ഇ-കശ്മ‌ീർ ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്....

ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദ്ദം

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ അതിരാവിലെ പുതുച്ചേരിക്കും നെല്ലൂരിനും (ആന്ധ്രാപ്രദേശ്) ഇടയിൽ ചെന്നൈക്ക്‌ സമീപം മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ...

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. ആഗോള പട്ടിണി സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്- ജിഎച്ച്ഐ) ഇന്ത്യയ്ക്ക് നേരിയ പുരോഗതി ഉണ്ടെങ്കിലും...