ദിനോസർ അസ്ഥികൂടം ലേലം റെക്കോർഡ്

അപെക്‌സ് എന്ന് വിളിപ്പേരുള്ള ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ സ്റ്റെഗോസോറസ് അസ്ഥികൂടം ബുധനാഴ്ച ന്യൂയോർക്കിൽ നടന്ന ലേലത്തിൽ 44.6 മില്യൺ ഡോളറിന് വിറ്റു. സോത്ത്ബൈസ് എന്ന ലേല സ്ഥാപനമാണ് വിൽപ്പന നടത്തിയത്. (സോത്ത്ബൈസ് ലോകത്തിലെ ഏറ്റവും വലിയ ബ്രോക്കർമാരിൽ ഒന്നാണ്. 40 രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ആസ്ഥാനം ന്യൂയോർക്കാണ്. ബ്രിട്ടീഷുകാർ സഥാപിച്ച ബഹുരാഷ്ട്രകോർപ്പറേഷനാണ് ഇത്.)

സ്റ്റെഗോസോറസ് എന്നത് ഭൂമിയിൽ ജീവിച്ചിരുന്ന ദിനോസറുകളാണ്. വടക്കേ അമേരിക്കയിലാണ് ഇവ ജീവിച്ചിരുന്നതെന്നാണ് കരുതുന്നത്. ഇപ്പോൾ വിറ്റുപോയ അസ്ഥികൂടത്തിന് 150 ദശലക്ഷം വർഷം പഴക്കമുള്ളതായി കണക്കാക്കപ്പെടുന്നു, സോത്ത്ബൈസ് എന്ന ലേല സ്ഥാപനം പറയുന്നതനുസരിച്ച് ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും പൂർണ്ണമായ അസ്ഥികൂടങ്ങളിൽ ഒന്നാണ് അപെക്സ്. ഇതിന് 11 അടി ഉയരവും 27 അടി നീളവും ഉണ്ട്.

അപെക്‌സിന് 4 മില്യൺ മുതൽ 6 മില്യൺ ഡോളർ വരെ ലഭിക്കുമെന്ന് സോത്ത്ബൈസ് പ്രതീക്ഷിച്ചിരുന്നു, എന്നാൽ ടെലിഫോൺ ബിഡ്ഡർമാർ വിൽപ്പനയിൽ മുഴുകിയതോടെ വില പെട്ടെന്ന് കുതിച്ചുയർന്നു. ശതകോടീശ്വരനും നിക്ഷേപകനും ഹെഡ്ജ് ഫണ്ട് സിറ്റാഡലിൻ്റെ സ്ഥാപകനും സിഇഒയുമായ കെൻ ഗ്രിഫിനാണ് ദിനോസർ അസ്ഥികൂടത്തിന് 44.6 മില്യൺ ഡോളർ നൽകി വാങ്ങിയത്.

പാലിയൻ്റോളജിസ്റ്റ് ജേസൺ കൂപ്പറിൻ്റെ കൊളറാഡോയിലെ സ്വകാര്യ ഭൂമിയിൽ 2022 മെയ് മാസത്തിലാണ് അപെക്സ് കണ്ടെത്തിയത്. 15 മിനിറ്റ് നീണ്ടുനിന്ന ലേലത്തിൽ പങ്കെടുത്ത മറ്റ് ആറ് പേരെ പിന്നിലാക്കിയാണ് ഗ്രിഫിൻ അസ്ഥികൂടം സ്വന്തമാക്കിയത്. ഏകദേശം 6 മില്യൺ ഡോളറിന് വിൽക്കുമെന്ന് തുടക്കത്തിൽ പ്രതീക്ഷിച്ചിരുന്ന അസ്ഥികൂടമാണ് 44.6 മില്യൺ ഡോളറിന് വിറ്റത്.

ലണ്ടനിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന സ്റ്റെഗോസോറസായ സോഫിയേക്കാൾ 30 ശതമാനം വലുതാണ് അപെക്സ്.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...