പ്രകൃതിയുടെ ചില ദൃശ്യങ്ങൾ നമ്മുടെ മനസ്സിനും കണ്ണിനും ഒരുപോലെ കുളിർമ്മയേകുന്നതാണ്. അത്തരത്തിലുള്ള ഒരു വീഡിയോ ഇൻ്റർനെറ്റിൽ വൈറലായി. ഈ വീഡിയോയിൽ പശുവും മയിലും തമ്മിൽ ഇതുവരെ കണ്ടിട്ടുണ്ടാകാത്ത ഒരു ബന്ധമാണ്.
ഈ വീഡിയോയിൽ രണ്ട് പശുക്കളും ഒരു മയിലും കളിക്കുന്നത് കാണാം. ഒരു ഗ്രാമീണ വയലിലെ ഈ മനോഹര ദൃശ്യത്തിൽ പശുവിൻ്റെ മുന്നിൽ ചിറകു വിരിച്ച് മയിൽ നൃത്തം ചെയ്യുന്നു. @cowsblike എന്ന പേരിലുള്ള ഒരു അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്, അടിക്കുറിപ്പ് ഇങ്ങനെയാണ്-ആരും കണ്ണ് വെയ്ക്കാതിരിക്കട്ടെ.
പശു ഒരുപക്ഷേ മയിലിൻ്റെ തൂവലുകൾ പുല്ലായി തെറ്റിദ്ധരിച്ചിരിക്കാം എന്നൊരാൾ കമൻ്റെഴുതി. ഈ റീലിന് ഇതുവരെ 1 കോടി 14 ലക്ഷത്തിലധികം വ്യൂസ് ലഭിച്ചു. കൂടാതെ 21 ലക്ഷത്തിലധികം പേർ ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.