നീറ്റ് /കീം പ്രവേശന പരിശീലനം

പത്തനംതിട്ട : പട്ടിക വര്‍ഗ വികസന  വകുപ്പ് 2024 മാര്‍ച്ചിലെ പ്ലസ്ടു പൊതുപരീക്ഷയില്‍ സയന്‍സ്, കണക്ക് വിഷയങ്ങളെടുത്തു വിജയിച്ച പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ നിന്നും പ്ലസ് ടൂ കോഴ്സിന് ലഭിച്ച മാര്‍ക്കിന്റെ  അടിസ്ഥാനത്തില്‍ 2025 ലെ  നീറ്റ് /കീം  പ്രവേശന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകരില്‍  ഏറ്റവും യോഗ്യരായ 100 പേരെ തെരഞ്ഞെടുത്ത് 2025 ലെ നീറ്റ് , മെഡിക്കല്‍,  എഞ്ചിനിയറിംഗ് കോഴ്സുകള്‍ക്ക് പ്രവേശനം ലഭിക്കുന്നതിന്  സംസ്ഥാനത്തെ പ്രശസ്തമായ പരിശീലന സ്ഥാപനം മുഖേന ദീര്‍ഘകാലത്തെ പ്രത്യേക പ്രവേശന പരീക്ഷ പരിശീലന പരിപാടി നടത്തും.

പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ പേര്, മേല്‍ വിലാസം ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍,  പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്തു താമസിച്ച് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിനുളള  സമ്മതപത്രം, ഇവ വെള്ള കടലാസില്‍ രേഖപ്പെടുത്തി രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ്ടുപരീക്ഷ സര്‍ട്ടിഫിക്കറ്റ്,  ജാതി,വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം അപേക്ഷകര്‍ റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ക്ക്് ജൂലൈ 29 നകം ലഭിക്കണം.

നിശ്ചിത സമയത്തിനകം ലഭിക്കാത്തതും ആവശ്യമായ രേഖകള്‍ ഇല്ലാത്തതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. നീറ്റ് പരിശീലനത്തിന് പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കട്ടികള്‍ക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മിനിമം 70 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം.

Leave a Reply

spot_img

Related articles

പരസ്പരം വായനക്കൂട്ടം കഥ-കവിത പുരസ്‌കാരം 2026-ന് രചനകൾ ക്ഷണിച്ചു

കോട്ടയം. പരസ്പരം മാസികയുടെ20-ാമത് എം.കെ.കുമാരൻ സ്മാരക കവിതാപുരസ്കാരത്തിനും11-ാമത് രവി ചൂനാടൻ സ്മാരക കഥാപുരസ്കാരത്തിനും രചനകൾ ക്ഷണിച്ചു. കവിത 32 വരികളിലും മിനികഥ 2 പേജിലും...

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്സിലെ കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ദീർഘകാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍.തിരുവനന്തപുരം സ്വദേശി സുനിയെ കൊലപ്പെടുത്തിയ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പിണറായി വിജയന്‍

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.സ്പീക്കര്‍ നല്‍കുന്ന കത്തില്‍ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സിപിഎം നേതാവിന്റെ പേരാകുമെന്നും അദ്ദേഹം...

കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം നാളെ ആഘോഷിക്കും

കോട്ടയം കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം ഞായറാഴ്ച ആഘോഷിക്കും.രാവിലെ 8 ന് നടക്കുന്ന വി കുർബ്ബാനക്ക് തിരുവല്ല ബൈബിൾ കോളേജ് പ്രിൻസിപ്പൽ...