ബിസ്മി ഗ്രൂപ്പ് ചെയർമാൻ വി. എ യൂസഫ് അന്തരിച്ചു

ബിസ്മി ഗ്രൂപ്പിന്റെ സ്ഥാപകനും, ചെയർമാനുമായ കൊച്ചി കലൂർ വലിയവീട്ടിൽ വി.എ. യൂസഫ് അന്തരിച്ചു.74 വയസായിരുന്നു.

മെക്കാനിക്കൽ എൻജിനീയറായിരുന്ന അദ്ദേഹം 1984 ലാണ് ബിസ്മി എന്ന പേരിൽ ഗ്യാസ് ഏജൻസി ആരംഭിച്ചുകൊണ്ട് സംരംഭക രംഗത്തേക്ക് കടക്കുന്നത്.

പിന്നീട് ബിസ്മി അപ്ലൈൻസസ് എന്ന പേരിൽ ഇലക്ട്രോണിക്ക് ഗൃഹോപകരണ മേഖലയിലേക്ക് ചുവട് ഉറപ്പിച്ചു.

40 വർഷം പിന്നിടുമ്പോൾ ഇന്ന് അതിവിപുലമായ വ്യാപാര ശൃംഖല ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ക്രമേണ വളർച്ച പ്രാപിക്കുകയായിരുന്നു.

ഖബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് കലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

ഭാര്യ: പി.എം. നഫീസ.

മക്കൾ: വി.വൈ. സഫീന, വി.വൈ. ഷബാനി.

മരുമക്കൾ: ഡോ. വി.എ. അഫ്സൽ, വി.എ. അജ്മൽ.

Leave a Reply

spot_img

Related articles

ബജറ്റില്‍ കോട്ടയം നിയമസഭ മണ്ഡലത്തിന് മികച്ച പരിഗണന

2026-27 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റില്‍ കോട്ടയത്തിന് മികച്ച പരിഗണന. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി അവഗണിക്കപ്പെട്ടിരുന്ന പല പദ്ധതികള്‍ക്കും ബജറ്റില്‍ അംഗീകാരം ലഭിച്ചു. നിര്‍മ്മാണം നിലച്ചു പോയ ആകാശപ്പാതയുടെ...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി...

കോട്ടയം ആത്മ സംഘടിപ്പിക്കുന്ന ലോക സംഗീത ദിനാഘോഷം ഇന്നും നാളെയും

കോട്ടയം ആത്മയുടെയും, കെപിഎൽ കൾചറൽ സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള ലോക സംഗീത ദിനാഘോഷം ഇന്നും നാളെയുമായി കെപിഎസ് മേനോൻ ഹാളിൽ നടക്കും.ഇന്ന് 5.30 ന് പി....

പ്രമുഖ കഥാകാരി കെ ആർ മല്ലിക അന്തരിച്ചു

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻപ്രൂഫ്‌ റീഡറുമായ കെആർ മല്ലിക (72) അന്തരിച്ചു. പാപ്പനംകോട്‌ ടിസി 51/ 22(14) കൈലാസം വീട്ടിലായിരുന്നു താമസം.സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട്‌...