ആരോഗ്യ രംഗത്ത് സഹകരണ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം; മന്ത്രി വി.എന്‍ വാസവന്‍


ആരോഗ്യ രംഗത്ത് സഹകരണ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് സഹകരണ ദേവസ്വം തുറമുഖം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.

കുമ്പള ജനറല്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സൊസൈറ്റി ഓഫീസിന്റെയും കാസര്‍കോട് ജില്ലാ സഹകരണ ആശുപത്രി ഡിജിറ്റലൈസേഷന്‍, ലിക്വിഡ് ഓക്‌സിജന്‍ പ്ലാന്റിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷയ്ക്ക് വലിയ മുന്നേറ്റം നടത്താന്‍ സഹകരണ മേഖലയ്ക്ക് കഴിഞ്ഞുവെന്നും സ്വകാര്യ ആശുപത്രി കളില്‍ ഈടാക്കുന്ന ചികില്‍സാ ചിലവുകളുടെ പകുതി മാത്രമേ സഹകരണ ആശുപത്രികളില്‍ വങ്ങിക്കുന്നുള്ളൂവെന്നും മന്ത്രി പറഞ്ഞു.

സാമൂഹ്യ പ്രതിബദ്ധയാണ് സഹകരണ ആശുപത്രികളുടെ പ്രധാന ലക്ഷ്യം. കേരളത്തില്‍ സഹകരണ മേഖലയില്‍ 208ഓളം ആശുപത്രികളുണ്ട്.

പരിയാര ത്തും കൊച്ചിയിലും ഉണ്ടായിരുന്ന രണ്ട് സഹകരണ മെഡിക്കല്‍ കോളജുകള്‍ സര്‍ക്കാരിന് നല്‍കി. വിവിധ സഹകരണ ആശുപത്രികളില്‍ മെഡിക്കല്‍ കോളേജിന് സമാനമായ ചികിത്‌സാ സൗകര്യങ്ങളാണ് നല്‍കി വരുന്നത്.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...