അർജുനെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു; പുഴയിലെ അ​ടി​യൊ​ഴു​ക്ക് വെ​ല്ലു​വി​ളി

ഷി​രൂ​രി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ അ​ർ​ജു​നാ​യു​ള്ള നി​ർ​ണാ​യ​ക തി​ര​ച്ചി​ലി​ന് ത​ട​സ​മാ​യി ഗം​ഗാ​വാ​ലി പു​ഴ​യി​ലെ ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്ക്.

നാ​വി​ക സേ​ന​യു​ടെ മു​ങ്ങ​ല്‍ വി​ദ​ഗ്ധ​ര്‍​ക്ക് പു​ഴ​യു​ടെ അ​ടി​ത്ത​ട്ടി​ലേ​ക്ക് ഇ​റ​ങ്ങാ​നാ​യി​ല്ല.

ട്ര​ക്കി‌​ന്‍റെ സ്ഥാ​നം കൃ​ത്യ​മാ​യി നി​ര്‍​ണ​യി​ച്ച് ഡി​ങ്കി ബോ​ട്ടു​ക​ള്‍ നി​ര്‍​ത്താ​നും ദൗ​ത്യ​സം​ഘ​ത്തി​ന് ക​ഴി​ഞ്ഞി​ല്ല.

ലോ​റി​യി​ല്‍ ഘ​ടി​പ്പി​ക്കാ​നു​ള്ള സ്റ്റീ​ല്‍ ഹു​ക്കു​ക​ള്‍ പു​ഴ​യു​ടെ അ​ടി​ത്തൊ​ട്ടി​ലെ​ത്തി​ക്കാ​ന്‍ പോ​ലും സാ​ധി​ക്കു​ന്നി​ല്ല.

ഇ​തോ​ടെ നി​ല​വി​ല്‍ പു​ഴ​യി​ല്‍ ഇ​റ​ങ്ങാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​മെ​ന്ന് നാ​വി​ക​സേ​ന ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ അ​റി​യി​ച്ചു.

ട്ര​ക്കി​ന്‍റെ സ്ഥാ​നം നി​ര്‍​ണ​യി​ക്കാ​ന്‍ അ​ത്യാ​ധു​നി​ക ഐ​ബോ​ഡ് ഡ്രോ​ണ്‍ സം​വി​ധാ​ന​ത്തെ ആ​ശ്ര​യി​ക്കാ​നാ​ണ് തീ​രു​മാ​നം.

ത​ല​കീ​ഴാ​യി കി​ട​ക്കു​ന്ന ലോ​റി​യു​ടെ കാ​ബി​നി​ൽ അ​ർ​ജു​നു​ണ്ടോ​യെ​ന്ന് ആ​ദ്യം സ്ഥി​രീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.

അ​തി​നു ശേ​ഷ​മാ​ണ് ലോ​റി പൊ​ക്കി​യെ​ടു​ക്കു​ക.

Leave a Reply

spot_img

Related articles

കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

ആലപ്പുഴയിൽ വീണ്ടും പാമ്പുകടിയേറ്റ് മരണം. കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു.വൈശ്യംഭാഗം പുതുവന വീട്ടിൽ രഘുവിൻ്റെ ഭാര്യ ഇന്ദിര(65) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ...

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്‌ജി

അഭിഭാഷക എ കെ പ്രീതയെ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിച്ച് വിജ്ഞാപനം ഇറക്കി. സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. അഡീഷണല്‍ ജഡ്ജിയായി...

ചെങ്ങന്നൂരിൽ മോട്ടോർ വാഹന അദാലത്ത് 27 മുതൽ

മോട്ടോർ വാഹന നിയമലംഘനങ്ങൾ തീർപ്പാക്കാൻ ചെങ്ങന്നൂർ സബ് ആർ.റ്റി ഓഫീസിൽ 27 മുതൽ 30 വരെ (രാവിലെ 10 മണി മുതൽ വൈകിട്ട് 5...

രണ്ടു ദിവസം കൂടി ഉഷ്ണതരംഗത്തിനു സാധ്യത

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ രണ്ടു ദിവസം കൂടി ഉഷ്ണതരംഗത്തിനു സമാനമായ സാഹചര്യത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇന്നും നാളെയും പാലക്കാട് ജില്ലയിലെ...