ഒ.ആർ .എസ് ദിനം ജില്ലാതല ഉദ്ഘാടനം

ഇടുക്കി: ലോക ഒ. ആർ. എസ് ദിന ജില്ലാതല ഉദ്ഘാടനം രാജാക്കാട് സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ നടന്നു. ഒ. ആർ .എസ് തയ്യാറാക്കുന്ന രീതി,കൈകഴുകലിന്റെ പ്രാധാന്യം, ക്ലോറിനേഷൻ എന്നീവിഷയങ്ങളെ കേന്ദ്രീകരിച്ച് ബോധവൽക്കരണ ക്ലാസ് മെഡിക്കൽ ഓഫീസർ . ഡോക്ടർ ദീപു നയിച്ചു. ബ്ലോക്ക്മെഡിക്കൽ ഓഫീസർ . ഡോക്ടർ. ഗോപിനാഥൻ, ജില്ലാ മാസ് മീഡിയ ഓഫീസർ തങ്കച്ചൻ ആൻറണി,ടെക്‌നിക്കൽ അസിസ്റ്റൻറ് ടോമി റ്റി.വി, എം സി എച്ച് ഓഫീസർ ഇൻ ചാർജ് ജാൻസി പി .എ ആരോഗ്യവിഭാഗം ജീവനക്കാർ, എംഎൽഎസ് പി, ആശാപ്രവർത്തകർ, അംഗൻവാടി ജീവനക്കാർ എന്നിവർ പങ്കെടുത്തു.

സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിനും നടന്നു. ഊർജ്ജിത വയറിളക്ക നിയന്ത്രണ പക്ഷാചരണം എന്നപേരിൽ അറിയപ്പെട്ടിരുന്ന വയറിളക്ക രോഗപ്രതിരോധ ക്യാമ്പയിന്റെ പേര് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിൻ 2024 എന്ന്പുനർനാമകരണം ചെയ്തു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്തിൽ 1 മുതൽ 59 മാസം വരെ പ്രായമുള്ള കുട്ടികളിൽ മരണത്തിൻറെ മൂന്നാമത്തെ പ്രധാനകാരണമാണ് വയറിളക്ക രോഗം.

വയറിളക്കത്തെ തുടർന്നുള്ള നിർജലീകരണം മൂലമുള്ള മരണങ്ങൾ തടയുന്നതിനും രോഗം പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി നടപ്പിലാക്കുന്ന  ക്യാമ്പയിൻ പ്രധാനമായും ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിയാണ് നടപ്പിലാക്കുന്നത്.
മൂന്നോ അതിലധികമോ ദിവസങ്ങളിലായി അയഞ്ഞതോ ദ്രാവക രൂപത്തിൽ മലം പോകുന്നതിനെയാണ്.

വയറിളക്കം എന്ന് നിർവചിച്ചിരിക്കുന്നത്. വയറിളക്കം പിടിപെട്ടാൽ ആരംഭത്തിൽ തന്നെ പാനീയ
ചികിത്സ തുടങ്ങുന്നത് വഴി രോഗം ഗുരുതരമാകാതെ തടയാം ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, ഒ.ആർ.എസ് ,എന്നിവ ഇതിനായി ഉപയോഗിക്കാവുന്നതാണ്. വയറിളക്ക രോഗമുള്ളപ്പോൾ ഒ. ആർ. എസിനൊപ്പംസിങ്കും നൽകേണ്ടതാണ്.

സിങ്ക് നൽകുന്നത് ശരീരത്തിൽ നിന്നും ഉണ്ടായ സിങ്ക് നഷ്ടം പരിഹരിക്കുന്നതിനും ,വിശപ്പ്ശരീരഭാരം എന്നിവ വീണ്ടെടുക്കുന്നതിനും സഹായിക്കുന്നു.രണ്ടു മുതൽ 6 മാസം വരെ പ്രായമുള്ള കുട്ടികൾക്ക് 10മില്ലിഗ്രാം ,ആറുമാസത്തിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് 20 മില്ലിഗ്രാം ദിവസം തോറും 14 ദിവസംവരെ സിങ്കും നൽകുക.

വെള്ളത്തിൽ അലിയുന്ന ഗുളികയായതിനാൽ തിളപ്പിച്ചാറിയ വെള്ളത്തിൽഅലിയിച്ചോ കൊച്ചു കുഞ്ഞുങ്ങൾക്ക് മുലപ്പാലിൽ അലിയിച്ചോ സിങ്ക് നൽകാവുന്നതാണ്. ഒ. ആർ.എസ്ഈർപ്പം തട്ടാത്ത സ്ഥലത്ത് സൂക്ഷിക്കുക. കാലഹരണപ്പെട്ടതോ, തീയതി കഴിഞ്ഞതോ, ഉറച്ചത്പോയതോ ആയ ഒ. ആർ. എസ് ഉപയോഗിക്കരുത്.

Leave a Reply

spot_img

Related articles

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...

മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്തു

എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ്...

ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ; ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ

ആഫ്രിക്കൻ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...