കണ്ണീർ ശ്മശാനം; എരിഞ്ഞടങ്ങുന്നു സ്വപ്നങ്ങൾ

മുണ്ടക്കെ ദുരന്തത്തിൽ മരിച്ചവരുടെ നിലവിളിയിൽ മേപ്പാടിയിലെ പൊതു ശ്മാശനം വിറങ്ങലിച്ചു. ചൊവ്വാഴ്ച രാത്രി 7 മുതൽ ബുധനാഴ്ച പുലർച്ചെ 3 വരെ 15 മൃതശരീരങ്ങളാണ് ഈ ശ്മശാനത്തിൽ എരിഞ്ഞടങ്ങിയത്.

രാവിലെ 7 മുതൽ വീണ്ടും മൃതദേഹങ്ങൾ സംസ്കരിച്ചു തുടങ്ങി. ഉറ്റവരുടെയും ബന്ധുക്കളുടെയും മൃതദേഹങ്ങൾ ഒരു നോക്ക് കാണാൻ നിരവധിയാളുകളാണ് ഇവിടെ എത്തുന്നത്.

മുഖം പോലും കാണാൻ പറ്റാത്ത ഒട്ടനവധി മൃതദേഹങ്ങൾ കണ്ണീർ നൊമ്പരമായി. സന്നദ്ധ പ്രവർത്തകരടക്കമുള്ളവരാണ് സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്.

അവസാനമായി വീടുകളിലേക്ക് തിരിച്ചെത്താൻ കഴിയാത്തവിധം എല്ലാം നഷ്ടപ്പെട്ടവരുട നൊമ്പരങ്ങളാണ് ഇവിടെ എരിഞ്ഞടങ്ങുന്നത്.

Leave a Reply

spot_img

Related articles

കാറിനുള്ളില്‍ 57കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

കാറിനുള്ളില്‍ 57കാരനെ മരിച്ച നിലയില്‍ കണ്ടെത്തി.ഇരിങ്ങാലക്കുട ആസാദ് റോഡില്‍ കുറ്റിക്കാടന്‍ വീട്ടില്‍ ജോസ് (57) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ആറു മാസമായി വാടകക്ക് മുല്ലക്കാടാണ്...

കൊല്ലപ്പെട്ടത് പ്രതിയെന്ന് സംശയിച്ചയാൾ

പുനലൂരിലെ ആളുകേറാമലയിൽ കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ചനിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വൻ ട്വിസ്റ്റ്. ആലപ്പുഴ നൂറനാട് സ്വദേശി അനിൽകുമാറാണ് കൊല്ലപ്പെട്ടതെന്നാണ് ഡിഎൻഎ പരിശോധനയിൽ പോലീസ്...

ദേശീയ പാത ഉദ്ഘാടനം, മുഹമ്മദ് റിയാസിനെ ഒഴിവാക്കി; ചടങ്ങ് ബഹിഷ്കരിക്കാൻ സർക്കാർ

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത 66ന്റെ ഉദ്ഘാടന പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് ക്ഷണമില്ല.എൻഎച്ച് 66 തലപ്പാടി- ചെങ്കള,...

പാലാ വലിയപാലത്തിൽ നിന്ന് ചാടി ഓട്ടോ ഡ്രൈവർ മരിച്ചു

പാലാ വലിയപാലത്തിൽ നിന്ന് ചാടി മുരിക്കുമ്പുഴ സ്വദേശിയായ ഓട്ടോ റിക്ഷാ ഡ്രൈവർ മരിച്ചു. ഇന്നു പുലർച്ചെ ആയിരുന്നു സംഭവം, ആത്മഹത്യയാണെന്നാണ് സൂചനയെന്ന് പാലാ പൊലീസ്...