കേരളത്തിനുള്ള മൂന്നാം വന്ദേഭാരത് യാത്ര തുടങ്ങി

കേരളത്തിനുള്ള മൂന്നാം വന്ദേഭാരത് എറണാകുളം – ബെംഗളൂരു യാത്ര തുടങ്ങി.

ഉച്ചയ്ക്ക് 12.50നു എറണാകുളത്ത് നിന്ന് പുറപ്പെട്ട ട്രെയിൻ രാത്രി 10ന് ബെംഗളൂരുവിലെത്തും.

ചെയർകാറിൽ ഭക്ഷണം ഉൾപ്പെടെ 1465 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിൽ 2945 രൂപയുമാണു ടിക്കറ്റ് നിരക്ക്.

ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.50ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 10ന് ബെംഗളൂരു കന്‍റോൺമെന്റിൽ എത്തും.

വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിൽ പുലർച്ചെ 5.30ന് ബെം​ഗളൂരു കന്‍റോൺമെന്റിൽ നിന്ന് പുറപ്പെട്ട് ഉച്ച കഴിഞ്ഞ് 2.20ന് എറണാകുളം ജങ്ഷനിലെത്തും.

ജൂലൈ 31 മുതൽ ഓഗസ്റ്റ് 26 വരെയാണ് നിലവിൽ സർവീസ്.

സ്ഥിരമാക്കുമോ എന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. 

620 കിലോമീറ്റർ ദൂരം  9 മണിക്കൂർ 10 മിനിറ്റ് കൊണ്ടാണ് ഓടിയെത്തുന്നത്.

തൃശൂർ, പാലക്കാട്, പോത്തന്നൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.

Leave a Reply

spot_img

Related articles

എറണാകുളം – വേളാങ്കണ്ണി എക്സ്പ്രസ് ഇനി ആഴ്ചയിൽ മൂന്ന് സർവ്വീസ്

എറണാകുളം - വേളാങ്കണ്ണി എക്സ്പ്രസ് ഇനി മുതൽ ആഴ്ചയിൽ മൂന്ന് സർവ്വീസ്. ഇപ്പോൾ ആഴ്ചയിൽ ഉള്ള രണ്ട് റെഗുലർ സർവ്വീസുകൾ കൂടാതെ, ഒരു അധിക...

സ്മാർട്ട് റോഡുകളുടെ ഉദ്‌ഘാടനം; വ്യാജ വാർത്തകൾക്കെതിരെ മുഖ്യമന്ത്രിയുടെ ഓഫീസ്

12 സ്മാർട്ട് റോഡുകൾ ഉൾപ്പെടെ സംസ്ഥാനത്ത് പൂർത്തിയാക്കിയ 62 റോഡുകളുടെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ അസംബന്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. മെയ്...

സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും കാണാതായ രണ്ടു പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി

പൂച്ചാക്കലിൽ സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും കാണാതായ രണ്ടു പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി.രണ്ട് പെൺകുട്ടികളെയാണ് ഇന്നലെ കാണാതായത്. ഇതിൽ ശിവകാമി (16)യെയാണ് ഇനി...

കേരളത്തിലെ ബിയർ വിൽപനയിൽ ഇടിവ്

കേരളത്തിൽ ഡിമാൻ്റ് ഹോട്ടിനെന്ന് വ്യക്തമാക്കി ബിവറേജസ് കോർപ്പറേഷന്റെ കണക്കുകൾ. മദ്യ വിൽപനയിൽ തുടർച്ചയായി റെക്കോർഡ് ഇടുമ്പോഴും സംസ്ഥാനത്ത് ബിയർ ഉപയോഗം കുത്തനെ കുറയുന്നുവെന്നാണ് റിപ്പോർട്ട്....