വയനാട് ദുരിതബാധിതരെ സഹായിക്കാനായി കളക്ഷന്‍ സെന്റര്‍

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരിത ബാധിതരെ സഹായിക്കുന്നതിനായി വലിയ ദൗത്യമാണ് ഏറ്റെടുക്കാനുള്ളതെന്നും വ്യക്തികളുടെ ചെറിയ സംഭാവനകള്‍ പോലും വളരെ പ്രധാനമാണെന്നും മന്ത്രി പി. രാജീവ്. കടവന്ത്ര റീജിയണല്‍ സ്‌പോട്ട്‌സ് സെന്ററില്‍ വയനാട് ദുരിതബാധിതരെ സഹായിക്കാനായി ആരംഭിച്ച കളക്ഷന്‍ സെന്റര്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.

ദുരിതാശ്വാസ വസ്തുക്കള്‍ ആവശ്യത്തിന് സമാഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഏതെങ്കിലും സാധനങ്ങള്‍ വാങ്ങി സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ മാത്രം നല്‍കിയാല്‍ മതി. ഇപ്പോഴത്തെ സാഹചര്യം കൈകാര്യം ചെയ്യുന്നതിനും തുടര്‍ നടപടികള്‍ക്കുമായി ജനങ്ങള്‍ കൈകോര്‍ക്കേണ്ടി വരും. ഒന്‍പത് മന്ത്രിമാര്‍ സ്ഥലത്ത് ക്യാംപ് ചെയ്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. കക്ഷി രാഷ്ട്രീയത്തിനതീതമായി ജാതി മത ചിന്തകള്‍ക്കായി നാട് കൈകോര്‍ക്കുകയാണ്. പ്രധാനമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴിയാണ് ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. കമ്പനികളും സ്ഥാപനങ്ങളും അവരുടെ സിഎസ്ആര്‍ ഫണ്ട് ഇത്തരം കാര്യങ്ങള്‍ക്കായി വിനിയോഗിക്കണം. വ്യക്തികള്‍ ചെറിയ സംഭാവനകളാണെങ്കില്‍പ്പോലും വലിയൊരു ദൗത്യം ഏറ്റെടുക്കാനുണ്ട് എന്ന ധാരണയില്‍ സംഭാവന നല്‍കണമെന്നും മന്ത്രി പറഞ്ഞു.

വാഹനങ്ങളില്‍ ആരും ദുരിത മേഖലയിലേക്ക് എത്തേണ്ടതില്ല. അങ്ങനെ ചെയ്യുന്നത് വയനാട് നടക്കുന്ന ജീവന്‍ രക്ഷാ പ്രവർത്തനത്തെ തടസപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

വലിയ മനുഷ്യത്വമാണ് ദുരന്തഭൂമിയില്‍ കാണുന്നതെന്ന് സെന്റര്‍ സന്ദര്‍ശിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.കേരളം ഒറ്റക്കെട്ടായി നില്‍ക്കുകയാണെന്നും ദുരിതബാധിതര്‍ക്ക് സഹായം സാധനങ്ങളേക്കാള്‍ പണമായി നല്‍കുകയാണ് വേണ്ടത്. എന്‍ഡിആര്‍എഫ്, ഫയര്‍ ആന്റ് റെസ്‌ക്യൂ തുടങ്ങിയ സേനാവിഭാഗങ്ങളുണ്ടെങ്കിലും ജനങ്ങള്‍ മഴയെയും നേരിട്ട് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുകയാണ്. ലോകത്തെവിടെയും ഇത്രയധികം മനുഷ്യര്‍ ഇത്ര നല്ല മനസോടെ ഒരു കാര്യത്തിനായി നില്‍ക്കുമെന്ന് തോന്നുന്നില്ല. നമ്മുടെ ജനങ്ങളില്‍ വലിയ അഭിമാനമുണ്ട്.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ്, അന്‍പോട് കൊച്ചി എന്നിവയുടെ സഹകരണത്തോടെയാണ്   കളക്ഷന്‍ സെന്റര്‍ തുറന്നത്. ക്യുആര്‍കോഡ്, അക്കൗണ്ട് ട്രാന്‍സ്ഫര്‍, ചെക്ക് കൈമാറല്‍ എന്നിവയ്ക്കുള്ള സൗകര്യം കേന്ദ്രത്തിലുണ്ട്. ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ കെ. മീരയാണ് സെന്ററിന്റെ നോഡല്‍ ഓഫീസര്‍. സെന്ററിന്റെ പ്രവര്‍ത്തനം വ്യാഴാഴ്ച (ഓഗസ്റ്റ് 1) അവസാനിക്കും.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...