തിരുനക്കര മൈതാനത്തിനു സമീപം ബസ് സ്‌കൂട്ടറില്‍ ഇടിച്ച്‌ അപകടം

തിരുനക്കര മൈതാനത്തിനു സമീപം ബസ് സ്‌കൂട്ടറില്‍ ഇടിച്ച്‌ അപകടം.അപകടത്തെത്തുടര്‍ന്ന് റോഡില്‍ ബസ് നിര്‍ത്തിയിട്ടതോടെ നഗരമധ്യത്തില്‍ വന്‍ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. കോട്ടയം കല്ലറ ഇടയാഴം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സെന്റ് തോമസ് എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. തിരുനക്ക മൈതാനം ഭാഗത്ത് തിരിയുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തെ തുടര്‍ന്ന് സ്‌കൂട്ടര്‍ യാത്രക്കാരന്‍ റോഡില്‍ വീണു. സ്‌കൂട്ടര്‍ ഇടിച്ചു നിരക്കി അല്‍പ ദൂരം മുന്നോട്ടുപോയ ശേഷമാണ് ബസ് നിന്നത്. ഇതോടെ ബസിന്റെ ചക്രങ്ങള്‍ സ്‌കൂട്ടര്‍ യാത്രക്കാരന്റെ ശരീരത്തില്‍ കയറിയതായി ഭയന്ന് ബസ് ജീവനക്കാര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നഗരത്തില്‍ ഗതാഗതക്കുരുക്കുമുണ്ടായി. പോലീസ് എത്തിയാണ് വാഹനം നടുറോഡില്‍ നിന്നും നീക്കിയത്. പരുക്കേറ്റ സ്‌കൂട്ടര്‍ യാത്രികനെ പോലീസ് ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

spot_img

Related articles

മാളയിൽ യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

തൃശൂരിലെ മാളയിൽ യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി .പുത്തൻചിറ സ്വദേശി ശ്രീജിത്ത്‌ (30), വെണ്ണൂർ സ്വദേശിനി മിൽന (24) എന്നിവരാണ് മരിച്ചത്. ശ്രീജിത്ത്...

പ്രശസ്തമായ ചന്ദനപ്പള്ളി പെരുന്നാളിലെ വെടിക്കെട്ട് ഉപേക്ഷിക്കാൻ തീരുമാനിച്ചു

മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള പള്ളികളില്‍ ആഘോഷങ്ങള്‍ ലളിതമാക്കണമെന്ന് ബാവാ നിർദ്ദേശിച്ചിരുന്നു. ഈ ആഹ്വാനം പൂർണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ടാണ് ആഗോള...

പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം ക്രമീകരിച്ച് സഹകരിക്കണം; കെ എസ് ഇ ബി

വേനൽച്ചൂട് ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നിരിക്കുകയാണ്. പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രിൽ 18ന് സർവ്വകാല റെക്കോർഡായ 117.16 ദശലക്ഷം...

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് കെ.കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി.ഇടയ്ക്കിടെയുള്ള വൈദ്യുതി മുടക്കം ഓവര് ലോഡ് ആകുമ്പോള് ഡ്രിപ്പ് ആവുന്നതാണെന്നും മന്ത്രി പറഞ്ഞുകെഎസ്‌ഇബിയുടെ ഭാഗത്തുനിന്ന് നിയന്ത്രണമില്ല....