രക്ഷാ പ്രവർത്തനം; സൂചിപ്പാറയിൽ മൂന്നു പേർ കുടുങ്ങി

വയനാട് ഉരുള്‍പ്പൊട്ടലിന്റെ ഭാഗമായി നടക്കുന്ന രക്ഷാപ്രവർത്തനത്തിനിടയിൽ സൂചിപ്പാറയിൽ മൂന്നു പേർ കുടുങ്ങി.

മലപ്പുറം നിലമ്പൂര്‍ മുണ്ടേരി സ്വദേശികളായ രഹീസ്, സ്വാലിം, മുഹ്സിൻ എന്നിവരാണ് കുടുങ്ങിയത്. മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ മൂന്നുപേരെയും രക്ഷപ്പെടുത്തി.

കോസ്റ്റ്ഗാര്‍ഡും വനംവകുപ്പും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ഫലമായി മൂവരെയും വെള്ളത്തില്‍ നിന്ന് രക്ഷപ്പെടുത്തി. രഹീസിനെ വടം ഉപയോ​ഗിച്ചും പരിക്കേറ്റ മറ്റു രണ്ടുപേരെ എയർലിഫ്റ്റ് ചെയ്തും രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. വനം വകുപ്പ്, ആംഡ് ഫോഴ്സ്, പോലീസ് സംഘങ്ങൾ ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

തിരച്ചിലിനായി എത്തിയ പ്രാദേശിക സംഘത്തിൽ ഉൾപ്പെട്ടവരാണ് സൂചിപ്പാറയിൽ ഒന്നാം വെള്ളച്ചാട്ടത്തിനും രണ്ടാം വെള്ളച്ചാട്ടത്തിനുമിടയിൽ കുടുങ്ങിയതെന്നാണ് വിവരം. വളരെ ശക്തമായ നീരൊഴുക്കുള്ള ഭാ​ഗത്താണ് ഇവർ കുടുങ്ങിയത്. നിലമ്പൂർ ഭാ​ഗത്തുനിന്നാണ് ഇവർ സൂചിപ്പാറയിലേക്ക് എത്തിയതെന്നാണ് നി​ഗമനം.

Leave a Reply

spot_img

Related articles

ഇ.ശ്രീധരൻ വിളിച്ച യോഗത്തില്‍ കളക്ടറടക്കം പങ്കെടുത്തില്ല

അതിവേഗ റെയില്‍വേ പദ്ധതിയെക്കുറിച്ച്‌ വിശദീകരിക്കാൻ മെട്രോമാൻ ഇ.ശ്രീധരൻ മലപ്പുറത്ത്‌ വിളിച്ച ആദ്യയോഗത്തില്‍ ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവർ പങ്കെടുത്തില്ല....

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒപി സമയം കൂട്ടി

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒപി സമയം കൂട്ടി.രാവിലെ എട്ട് മണി മുതല്‍ രണ്ട് വരെയാണ് സമയം കൂട്ടിയത്. നേരത്തേ ഇത് ഒരു മണി വരെയായിരുന്നു.ആശുപത്രി...

ഗണേഷ്കുമാർ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും; മന്ത്രിസഭ യോഗത്തിലും പങ്കെടുക്കും

വിവാദങ്ങള്‍ക്കിടെ ഇന്ന് രാവിലെ 10 മണിക്ക് ചേരുന്ന മന്ത്രിസഭ യോഗത്തില്‍ ഗണേഷ് കുമാർ പങ്കെടുക്കും.പ്രതിപക്ഷം ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുമ്പോള്‍ തുടർ നടപടികള്‍ ആലോചിച്ച്‌...

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു. ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു രാജേശ്വരിയുടെ അന്ത്യം.സംസ്‌കാരം...