ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ ഓഗസ്റ്റ് 8ന് ചിത്രീകരണം ആരംഭിക്കുന്നു

റോക്കിങ്‌ സ്റ്റാർ യാഷ് നായകനാകുന്ന ഗീതു മോഹൻദാസ് ചിത്രം ടോക്സിക് ഓഗസ്റ്റ് 8ന് ചിത്രീകരണം ആരംഭിക്കുന്നു

ഓരോ അപ്‌ഡേറ്റിലും പ്രേക്ഷകകരുടെ ആവേശം വാനോളം ഉയർത്തിയ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷ് ചിത്രം “ടോക്സിക് എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്‌സിന്റെ” ചിത്രീകരണം (ഓഗസ്റ്റ് 8) ചിത്രീകരണം നാളെ മുതൽ ആരംഭിക്കുന്നു.’കെജിഎഫ് 2′ എത്തിയിട്ട് 844 ദിനങ്ങൾ കഴിയുമ്പോളാണ് ‘ടോക്സിക്’ ചിത്രീകരണം ആരംഭിക്കാനായി യാഷ് തയാറാകുന്നത്. 2023 ഡിസംബര്‍ 8 ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ടോക്സിക്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം 2024 ഓഗസ്റ്റ് 8 ന് (8-8-8) ബാംഗ്ലൂരിൽ ചിത്രീകരിക്കും.

ഏറെ പ്രത്യേകതയുള്ള തീയതി 8-8-8 ആണ് ചിത്രീകരണം. റോക്കിംഗ് സ്റ്റാർ യാഷുമായി എട്ടാം നമ്പറിന് ശക്തമായ ബന്ധമുണ്ട്. ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്‌സിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയ അദ്ദേഹത്തിന്റെ ജനനത്തീയതിയും തീയതിയുമായി ഇത് പൊരുത്തപ്പെടുന്നു.

ചിത്രീകരണത്തിന് മുന്നോടിയായി യാഷ്, നിർമ്മാതാവ് വെങ്കട്ട് കെ. നാരായണയ്ക്കും അവരുടെ കുടുംബത്തിനുമൊപ്പം കർണാടകയിലെ നിരവധി ക്ഷേത്രങ്ങൾ സന്ദർശിച്ചു. ശ്രീ സദാശിവ രുദ്ര സൂര്യ ക്ഷേത്രം, ധർമ്മസ്ഥലയിലെ ശ്രീ മഞ്ജുനാഥേശ്വര ക്ഷേത്രം, കർണാടകയിലെ സുബ്രഹ്മണ്യയിലെ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിലായിരുന്നു ദർശനം നടത്തിയത്‌. യാഷിന്റെ ടോക്‌സികിന്റെ മറ്റു താരങ്ങളെക്കുറിച്ചും അണിയറപ്രവർത്തകരെക്കുറിച്ചുമുള്ള ഒഫീഷ്യൽ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സിനിമാ ലോകം. പി ആർ ഓ പ്രതീഷ് ശേഖർ.

Leave a Reply

spot_img

Related articles

‘ഓഫ് റോഡ് “വീഡിയോ ഗാനം പുറത്ത്

അപ്പാനി ശരത്, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോൻ,നിൽജ കെ ബേബി, ഹിമാശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിനവാഗതനായ ഷാജി സ്റ്റീഫൻ രചനയും സംവിധാനവും നിർവഹിക്കുന്ന "...

കണ്ടം ക്രിക്കറ്റി​ന്റെ കഥയുമായി ”കമ്മ്യൂണിസ്റ്റ് പച്ച” ഫസ്റ്റ് ലുക്ക് പോസ്റ്റർ

കണ്ടം ക്രിക്കറ്റ് കളി പശ്ചാത്തലമാക്കി നവാ​ഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്ത "കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ " എന്ന ചിത്രത്തിന്റെ ഫസ്റ്റ്...

ആഷിഖ് അബുവിന്റെ “റൈഫിൾ ക്ലബ് “ട്രെയിലർ പുറത്ത്

ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്,ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബുഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന റൈഫിൾ ക്ലബ് എന്ന ചിത്രത്തിന്റെ...

“റേച്ചൽ “ജനുവരി 10ന്

പ്രശസ്ത ചലച്ചിത്ര താരം ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന " റേച്ചൽ" ജനുവരി പത്തിന് ഡ്രീം ബിഗ് ഫിലിംസ്...