മുംബൈ ലോക്കൽ ട്രെയിൻ യാത്രക്കാർ ഓരോ ദിവസവും അനുഭവിക്കുന്ന യഥാർത്ഥ ബുദ്ധിമുട്ടുകൾ കാണിച്ചു കൊണ്ടുള്ള ഒരു വീഡിയോ കണ്ടത് ഒരു മില്യനോളം ആളുകൾ. തിങ്ങിനിറഞ്ഞ ട്രെയിനിൽ നിന്ന് അയാൾ എത്ര കഷ്ടപ്പെട്ടാണ് പുറത്തിറങ്ങാൻ ശ്രമിക്കുന്നുവെന്നത് വീഡിയോയിൽ കാണാൻ കഴിയും. കയറാനായി മുന്നോട്ട് പോകുന്ന ആളുകളുടെ ഒരു കുതിച്ചുചാട്ടം അതിഭീകരം തന്നെ. ഈ ദൃശ്യം യാത്രക്കാർ ദിവസവും അഭിമുഖീകരിക്കുന്ന കഠിനമായ ബുദ്ധിമുട്ടുകൾ തുറന്നുകാട്ടുന്നു.
മുംബൈയുടെ ദൈനംദിന തിരക്കിൻ്റെ സത്യം വളരെ വ്യത്യസ്തമാണ്. “ആളുകളെ ശ്വാസം മുട്ടിക്കുന്നു. മറ്റുള്ളവരെ തള്ളിയിടുന്നു. ലോക്കൽ ട്രെയിനിൽ കയറാൻ ഒരു യുദ്ധം തന്നെ വേണ്ടിവരുന്നു. ഇത് നമ്മുടെ ഇന്ത്യയിൽ മാത്രമേ സംഭവിക്കൂ,” ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. “ഇത് കാലങ്ങളായി മുംബൈയിൽ നടക്കുന്നുണ്ട്. ഒരുപക്ഷെ മുംബൈ ലോക്കൽ ട്രെയിനുകളിൽ ഇത്തരം സംഭവങ്ങളില്ലാതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല,” മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.