കുട്ടൻ്റെ ഷിനി ഗാമി ആഗസ്റ്റ് മുപ്പതിന്

പൂർണ്ണമായും ഹ്യൂമർ, ഫാന്റസി, ഇൻവസ്റ്റി ശേഷൻ ജോണറിൽ റഷീദ് പാറക്കൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടൻ്റെ ഷിനി ഗാമി. വ്യത്യസ്ഥമായ പ്രമേയങ്ങൾ ചലച്ചിത്രമാക്കിയിട്ടുള്ള റഷീദ് ഈ ചിത്രത്തിലൂടെയും തികച്ചും വ്യത്യസ്ഥമായ ഒരു പ്രമേയത്തിനാണ് ചലച്ചിത്രാവിഷ്ക്കാരണം നടത്തുന്നത്. ഒരു കാലനും ആത്മാവും ചേർന്നു നടത്തുന്ന ഇൻവസ്റ്റിഗേഷനാണ് ഈ ചിത്രം. ഷിനി ഗാമി ഒരു ജാപ്പനീസ് വാക്കാണ്. ഷിനി ഗാമി എന്നാൽ ജപ്പാനിൽ കാലൻ എന്നാണർത്ഥം. ജപ്പാനിൽ നിന്നും ഷിനി ഗാമി കോഴ്സ് പൂർത്തിയാക്കി ഡോക് ട്രേറ്റ് നേടിയ ആളാണ് ഈ ചിത്രത്തിലെ ഷിനി ഗാമി. വേണമെങ്കിൽ ഡോ. ഷിനി ഗാമി എന്നും പറയാം. ഈ ഷിൻഗാമി ഇപ്പോഴെത്തിയിരിക്കുന്നത് ഒരു ആത്മാവിനെത്തേടിയാണ് . അതിന് ചില പ്രതിസന്ധികൾ ഉടലെടുക്കുന്നു. അതു തരണം ചെയ്ത് ഈ ആത്മാവിൻ്റെ മരണകാരണമന്വേഷിച്ചിറങ്ങുകയായി. ഈ സംഭവങ്ങളാണ് നർമ്മത്തിൻ്റേയും, ഫാൻ്റെസിയുടേയും ഒപ്പം തികഞ്ഞ ത്രില്ലർ മൂഡിലും അവതരിപ്പിക്കുന്നത്. കുട്ടൻ എന്ന ആത്മാവായി ജാഫർ ഇടുക്കിയും ഷിനി ഗാമിയായി ഇന്ദ്രൻസും അവതരിപ്പിക്കുന്നു. ഇരുവരുടേയും അഭിനയ ജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രങ്ങളായി രിക്കും ഷിനി ഗാമിയും കുട്ടനും. ഇതിലെ കാലനും ആത്മാവും സാധാരണക്കാരെപ്പോലെയാണ് പ്രത്യക്ഷപ്പെടുന്നത്.

നാം കേട്ടതും കണ്ടിട്ടുള്ളതുപോലെയുള്ള രൂപങ്ങളല്ല ഒരു ഗിമിക്സും ഈ കഥാപാത്രങ്ങൾക്കില്ലായെന്ന് സംവിധായകനായ റഷീദ് പാറക്കൽ പറഞ്ഞു. : അനീഷ്. ജി. മേനോൻ, ശ്രീജിത്ത് രവി,മ്പുനിൽ സുഖദ, അഷറഫ് പിലായ്ക്കൽ, ഉണ്ണിരാജാ, മുൻഷി രഞ്ജിത്ത്, പ്രിയങ്ക അഖില സന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകൻ തന്നെയാണ് ഇതിലെ ഗാനങ്ങളും രചിച്ചിരിക്കുന്നത്.
സംഗീതം-അർജുൻ.വി. അക്ഷയ, ഗായകർ – ജാഫർ ഇടുക്കി, അഭിജിത്ത്,
ഛായാഗ്രഹണം -ഷിനാബ് ഓങ്ങല്ലൂർ, എഡിറ്റിംഗ് – സിയാൻ ശ്രീകാന്ത്
കലാസംവിധാനം – എം. കോയാസ് എം. മേക്കപ്പ് – ഷിജിതാനൂർ,
കോസ്റ്റ്യും ഡിസൈൻ – ഫെമിന ജബ്ബാർ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ജയേന്ദ്ര ശർമ്മ. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – രഞ്ജിത്ത് രാമനാട്ടുകര, ശ്രീജിത്ത് ബാലൻ,
സഹ സംവിധാനം – രാഗേന്ദ്, ബിനു ഹുസൈൻ. നിർമ്മാണ നിർവ്വഹണം പി.സി. മുഹമ്മദ്. പ്രൊജക്റ്റ് ഡിസൈനർ രജീഷ് പത്താംകുളം. മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലായ്ക്കൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ആഗസ്റ്റ് മുപ്പതിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്
ഫോട്ടോ – ഷംനാദ്

Leave a Reply

spot_img

Related articles

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണ മരിച്ച നിലയില്‍

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണയെ (30) മരിച്ച നിലയില്‍ കണ്ടെത്തി.ഹെെദരാബാദില്‍ വെച്ചാണ് മരണം. ഹാസൻ സ്വദേശിനിയാണ്. കന്നഡ സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ...

സിനിമ നിര്‍മ്മാതാവ് മനു പത്മനാഭന്‍ നായര്‍ അന്തരിച്ചു

ഐടി വിദഗ്‌ധനും ചലച്ചിത്ര നിർമാതാവുമായ കോട്ടയം ആനിക്കാട് പാണ്ടിപ്പള്ളിൽ (ബിത്ര) പി.മനു (51) അന്തരിച്ചു. സംസ്കാരം പിന്നീട്. പത്മനാഭന്റെയും ജാൻവിഅമ്മയുടെയും മകനാണ്. വെ ള്ളം,...

ബിഗ് ബഡ്ജറ്റ് ചിത്രം ‘സുമതി വളവ്’ ചിത്രീകരണം പാലക്കാട് ആരംഭിച്ചു

ബിഗ് ബഡ്ജറ്റ് ചിത്രം സുമതി വളവിലൂടെ മലയാള സിനിമാ പ്രൊഡക്ഷൻ രംഗത്തേക്ക് ചുവടുവച്ച് തിങ്ക് സ്റ്റുഡിയോസ്. മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം സംവിധായകൻ...

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ‘പടക്കളം’ പൂർത്തിയായി

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു , വിജയ് സുബ്രഹ്മണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ...