എം.സി.എ അവസാനഘട്ട  അലോട്ട്‌മെൻ്റ് 

2024-25 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ (എം.സി.എ റഗുലർ)  കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള അവസാനഘട്ട  അലോട്ട്‌മെൻ്റ് ആഗസ്റ്റ്  16 ന് നടത്തും. മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ, ഇതുവരെ അലോട്ട്‌മെൻ്റ്  ലഭിച്ചതും ലഭിക്കാത്തതുമായ എല്ലാവർക്കും ഓൺലൈൻ ഓപ്ഷൻ സമർപ്പണം www.lbscentre.kerala.gov.in വഴി ആഗസ്റ്റ്  13 മുതൽ 15 വരെ ചെയ്യാം. എൽ.ബി.എസ് നടത്തിയ മുൻ അലോട്ട്‌മെൻ്റ്കളിൽ സ്വകാര്യ സ്വാശ്രയ കോളേജുകളിൽ പ്രവേശനം നേടിയ അപേക്ഷകർ പ്രവേശനം നേടിയ കോളേജിൽ നിന്നും അലോട്ട്‌മെൻ്റ്ൽ പങ്കെടുക്കാൻ അനുവദിച്ചുകൊണ്ടുള്ള നോ ഒബ്ജക്ഷൻ  സർട്ടിഫിക്കറ്റ് (എൻ.ഒ.സി) ഓപ്ഷൻ സമർപ്പണ സമയത്ത് നിർബന്ധമായും ഓൺലൈനായി സമർപ്പിക്കണം. എല്ലാ വിഭാഗക്കാർക്കും അലോട്ട്‌മെൻ്റിൽ പങ്കെടുക്കാം.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2324396, 2560327.

Leave a Reply

spot_img

Related articles

കുവൈത്ത് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക സപ്തതി സംഗമം 29ന്

പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന കുവൈത്ത് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ സപ്തതി സംഗമം 29-ന് രാവിലെ...

അനധികൃത പ്രവേശനം, സാമ്പത്തിക വെട്ടിപ്പ് : അന്വേഷണം പ്രഖ്യാപിച്ച് എം.ജി. സിൻഡിക്കേറ്റ്

മഹാരാജാസ് കോളേജിലെ ഇന്റഗ്രേറ്റഡ് ആർക്കിയോളജി കോഴ്സിൽ എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയ്ക്ക് ഏഴാം സെമസ്റ്ററിലേക്ക് അനധികൃതമായി പ്രവേശനം നൽകിയ നടപടിയിൽ തുടരന്വേഷണം...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ചു; മംഗളൂരു മേഖല മൈസൂരു ഡിവിഷനിലേക്ക്

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച് റെയിൽവേ ബോർഡ് ഉത്തരവിറക്കി. ഇതുപ്രകാരം ഡിവിഷന്റെ ഭാഗമായിരുന്ന മംഗളൂരു മേഖലയെ ദക്ഷിണ പശ്ചിമ റെയിൽവേയുടെ കീഴിലുള്ള മൈസൂരു ഡിവിഷനിലേക്ക്...

നെഹ്റു ട്രോഫി ജലോത്സവം: വിവിധ വിഭാഗങ്ങളിലായി 71 വള്ളങ്ങൾ

ഇന്ന് പുന്നമട കായലിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്റെ വിവിധ വിഭാഗങ്ങളിലായി ഇക്കുറി മാറ്റുരയ്ക്കുന്നത് 71 വള്ളങ്ങൾ. ചുണ്ടൻ വിഭാഗത്തിൽ മാത്രം...