ചിങ്ങമാസം വരവായി; പിറന്നത് പുതുനൂറ്റാണ്ട്

പട്ടിണിയുടെയും ദാരിദ്ര്യത്തിൻ്റെയും കർക്കിടകത്തിലെ കറുത്ത കാർമേഘങ്ങളെ മാറ്റി നിർത്തി കിഴക്കുദിക്കുന്ന പൊന്നിൻ ചിങ്ങപ്പുലരിയോടെ, മലയാളിക്ക് ഗൃഹാതുരത്വത്തിൻ്റെ ആഘോഷകാലമാണ് ഇന്ന് ആരംഭിക്കുന്നത്.

1200-ാം ആണ്ടിൻ്റെ പിറവി കൂടി ആയപ്പോൾ ഇന്ന് പുതു നൂറ്റാണ്ടിൻ്റെ ആദ്യ ദിനം കൂടിയാണ്.

കേരളീയർക്ക് ചിങ്ങം ഒന്ന് കർഷക ദിനം കൂടിയാണ്. വിളവെടുപ്പിൻറെ മാസമായ ചിങ്ങത്തിനായി കർഷകരും പ്രകൃതിയുടെ ഒരുമിച്ച്‌ കാത്തിരിക്കുകയാണ്.

സെപ്റ്റംബർ ആറിനാണ് ഇത്തവണ ചിങ്ങ മാസത്തിലെ അത്തം നാള്‍. സെപ്റ്റംബർ 15 ഞായറാഴ്ചയാണ് തിരുവോണം കൊണ്ടാടുന്നത്. കർക്കടകത്തിൻ്റെ ദുരിതങ്ങള്‍ മലയാളി മറക്കാൻ തുടങ്ങുന്ന ദിവസമാണ് ചിങ്ങം ഒന്ന്. ഒപ്പം, കാണം വിറ്റിട്ടാണെങ്കിലും ഓണമുണ്ണാൻ തയാറെടുപ്പുകള്‍ നടത്തേണ്ട സമയമായി എന്ന ഓർമപ്പെടുത്തലും ഓടിയെത്തുന്നു.

പുതുതലമുറയില്‍ കാർഷിക അവബോധം വളർത്തുന്നതിനും ഈ ദിനാചരണം ഏറെ ഉപകരിക്കുന്നു. കാർഷിക സംസ്‌കാരത്തിൻ്റെയും ഓണക്കാലത്തിൻ്റെയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസ്സില്‍ ചിങ്ങമാസം ഓർമ്മപ്പെടുത്തുന്നത്.

Leave a Reply

spot_img

Related articles

ബിവറേജസ് കോർപ്പറേഷൻ സാമ്പത്തിക നഷ്ടത്തിലാകാൻ കാരണം എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനങ്ങൾ: എക്സൈസ് മന്ത്രി

ബിവറേജസ് കോർപ്പറേഷൻ സാമ്പത്തിക നഷ്ടത്തിലാകാൻ കാരണം എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനങ്ങൾ: എക്സൈസ് മന്ത്രി എം. ലിജു.ബെവ്കോ ഇപ്പൊഴല്ല നഷ്ടത്തിലായത് എന്നും, എൽ.ഡി.എഫ് സർക്കാർ എടുത്ത...

നെല്ലെടുപ്പില്‍ കേന്ദ്ര താങ്ങുവില വിഹിതത്തില്‍ നിന്ന് 209 കോടി രൂപ അനുവദിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

നെല്ലെടുപ്പില്‍ കേന്ദ്ര താങ്ങുവില വിഹിതത്തില്‍ നിന്ന് 209 കോടി രൂപ അനുവദിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്.രണ്ടാംവിള നെല്ലെടുപ്പില്‍ സംസ്ഥാന പ്രോത്സാഹന വിഹിതം പൂര്‍ണതോതില്‍ സംസ്ഥാനം...

എ എൻ ഷംസീറിന് ലീഗ് മനസ്സെന്ന് വെള്ളാപ്പള്ളി

എ എൻ ഷംസീർ യഥാർഥ ലീഗുകാരനാണ്, കമ്മ്യൂണിസ്റ്റുകാരനല്ലെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.ഷംസീറിന് കമ്മൂണിസ്റ്റ് മനസല്ല, ലീഗ്...

മുത്തങ്ങ പോലീസ് കോണ്‍സ്റ്റബിള്‍ അബ്ദുല്‍ സലാം വധശ്രമക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം

മുത്തങ്ങ പോലീസ് കോണ്‍സ്റ്റബിള്‍ അബ്ദുല്‍ സലാം വധശ്രമക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം .കേസിലെ വിചാരണക്കോടതിയായ കല്‍പ്പറ്റ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിയില്‍ പിഴവുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തി.കേസിലെ...