കാണക്കാരി രവി അന്തരിച്ചു

മുതിർന്ന മാധ്യമ പ്രവർത്തകനും മാത്യഭൂമി ലേഖകനുമായ കാണക്കാരി രവി (ടി.കെ.രവീന്ദ്രൻ നായർ -84 ) അന്തരിച്ചു. കോട്ടയം പഴയ സെമിനാരി ഭാഗത്ത് മുട്ടത്ത് വീട്ടിലായിരുന്നു താമസം.എൻ.എസ്.എസ്. പ്രതിനിധി സഭാംഗമാണ്. 1963 മുതൽ മാത്യഭൂമി പ്രസ്ഥാനത്തിൻ്റെ ഭാഗമായ രവി, മാത്യഭൂമിയുടെ ഓഫീസ് വിഭാഗത്തിലും കോട്ടയം, കോഴിക്കോട് യൂണിറ്റുകളിൽ ഏറെക്കാലം പ്രവർത്തിച്ചു.

കോട്ടയത്തെ പൊതുരംഗത്തെ തിളക്കമുള്ള വ്യക്തിത്വവുമായിരുന്ന രവി, മാത്യഭൂമിയുടെ
ഏറ്റുമാനൂർ പ്രാദേശികലേഖകനായിട്ടാണ് മാധ്യമ പ്രവർത്തനം തുടങ്ങിയത്. അന്ന് കാണക്കാരിയിൽ മാതൃഭൂമി ഏജൻസിയുമുണ്ടായിരുന്നു. പക്ഷേ കോട്ടയത്തെ ഓഫീസായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനകേന്ദ്രം. ലൈനറായും ടെലിപ്രിന്റർ ഓപ്പറേറ്ററായുമൊക്കെ പല തസ്തികകളിൽ പിന്നീട് പ്രവർത്തിച്ചു.മന്നത്ത് പത്മനാഭൻ്റെ നിർദ്ദേശപ്രകാരം മലയാളി എന്ന പത്രത്തിന്റെ ലേഖകനായി കുറച്ച് നാൾ പ്രവർത്തിച്ചു. മന്നത്ത് പത്മനാഭൻ മാതൃഭൂമി മാനേജ്മെന്റിനോട് ആവശ്യപ്പെട്ടത് പ്രകാരമാണ് ഈ മാറ്റമുണ്ടായത്. മാറ്റം നടന്നെങ്കിലും രവിയ്ക് താത്പര്യമില്ലാത്ത കാര്യം മന്നവും മാതൃഭൂമിയും തിരിച്ചറിഞ്ഞതോടെ വേഗം മാത്യഭൂമിയിലേക്ക് മടങ്ങി.മാതൃഭൂമി സ്റ്റഡിസർക്കിളിന്റെയും ആദ്യം മുതലുള്ള പ്രവർത്തകനാണ്.

ഭാര്യ:അംബികാദേവി.മക്കൾ:എം.ആർ.രാജേഷ് ( കനേഡിയൻ സോഫ്ട് വെയർ കമ്പനി ഡയറക്ടർ,ബെംഗളൂരു),രഞ്ചുസന്തോഷ്(മുംബൈ).മരുമക്കൾ: ശ്രീ (ശാരി -ബെംഗളൂരു),സി. സന്തോഷ് കുമാർ ( സ്വകാര്യ കമ്പനി ഡെപ്യൂട്ടി ജനറൽ മാനേജർ,മുംബൈ).

Leave a Reply

spot_img

Related articles

മാളയിൽ യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

തൃശൂരിലെ മാളയിൽ യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി .പുത്തൻചിറ സ്വദേശി ശ്രീജിത്ത്‌ (30), വെണ്ണൂർ സ്വദേശിനി മിൽന (24) എന്നിവരാണ് മരിച്ചത്. ശ്രീജിത്ത്...

പ്രശസ്തമായ ചന്ദനപ്പള്ളി പെരുന്നാളിലെ വെടിക്കെട്ട് ഉപേക്ഷിക്കാൻ തീരുമാനിച്ചു

മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള പള്ളികളില്‍ ആഘോഷങ്ങള്‍ ലളിതമാക്കണമെന്ന് ബാവാ നിർദ്ദേശിച്ചിരുന്നു. ഈ ആഹ്വാനം പൂർണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ടാണ് ആഗോള...

പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം ക്രമീകരിച്ച് സഹകരിക്കണം; കെ എസ് ഇ ബി

വേനൽച്ചൂട് ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നിരിക്കുകയാണ്. പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രിൽ 18ന് സർവ്വകാല റെക്കോർഡായ 117.16 ദശലക്ഷം...

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് കെ.കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി.ഇടയ്ക്കിടെയുള്ള വൈദ്യുതി മുടക്കം ഓവര് ലോഡ് ആകുമ്പോള് ഡ്രിപ്പ് ആവുന്നതാണെന്നും മന്ത്രി പറഞ്ഞുകെഎസ്‌ഇബിയുടെ ഭാഗത്തുനിന്ന് നിയന്ത്രണമില്ല....