സി-ഡിറ്റിൽ മാധ്യമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

സർക്കാർ സ്ഥാപനമായ സി ഡിറ്റ് തിരുവനന്തപുരം ഹെഡ് ഓഫീസിൽ നടത്തുന്ന ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

മീഡിയ പ്രൊഡക്ഷൻ, ഫിലിം – ടെലിവിഷൻ പ്രൊഡക്ഷൻ, ഗ്രാഫിക്/അനിമേഷൻ, സോഷ്യൽ മീഡിയ കണ്ടെൻ്റ്  ക്രീയേഷൻ & പ്രൊഡക്ഷൻ മേഖലകളിൽ നിരവധി ജോലി സാദ്ധ്യതകളുള്ള ഈ കോഴ്‌സിന് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത പ്ലസ് ടു ആണ്. ആറു മാസമാണ് കോഴ്‌സിൻ്റെ ദൈർഘ്യം.

കോഴ്‌സിനായി അപേക്ഷിക്കുന്ന തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് കേരള കോളഡ്ജ് ഇക്കോണമി മിഷൻ കീഴിൽ വരുന്ന കെ ഡിസ്ക് പ്രോജെക്ടിൽ ഉൾപ്പെടുത്തി സ്കോളർഷിപ് ലഭിക്കുന്നതാണ്. ദൃശ്യ മാധ്യമ രംഗത്ത് ഒട്ടനവധി ജോലി സാദ്ധ്യതകളുള്ള ഈ കോഴ്‌സിന് അപേക്ഷിക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 25 ആണ്. താൽപര്യമുള്ളവർ കമ്മ്യൂണിക്കേഷൻ കോഴ്‌സ് ഡിവിഷനുമായി ബന്ധപ്പെടുക. : 8547720167 , mediastudies.cdit.org

Leave a Reply

spot_img

Related articles

വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കും; വി എൻ വാസവൻ

തൃശൂർ പൂരം വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. അപകടം നടന്ന...

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.ളാക്കാട്ടൂർ ആനക്കല്ലുങ്കലിൽ ജോമോൾ സെബാസ്റ്റ്യൻ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ് അടുപ്പിൽ നിന്ന് പേപ്പറിൽ തീ...

അണലി പാമ്പിൻ്റെ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്നു, കടിയേറ്റ് ആശുപത്രിയിൽ

പാമ്പിനെ പിടിച്ച് പോക്കറ്റിലിട്ട് മറ്റുള്ളവരെ പേടിപ്പിക്കാനായി നടന്ന അതിഥിത്തൊഴിലാളി പാമ്പ് കടിയേറ്റ് ആശുപത്രിയിൽ.ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മലപ്പുറം എടവണ്ണ ഒതായിയിലാണ് സംഭവം.അസം സ്വദേശിയായ...

കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന

തൃശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന.വീടിന്‍റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കണ്ടതിന്‍റെ പശ്ചാത്തലത്തിലാണ് പൊളിച്ച്‌ പരിശോധന.ഇന്നലെയും...