ഉരുൾപൊട്ടൽ സാധ്യത പ്രവചിക്കാൻ കേരള സർവകലാശാലയുടെ ആപ്പ്

ഉരുൾപൊട്ടൽ സാധ്യത പ്രവചിക്കാൻ കേരള സർവകലാശാലയുടെ ആപ്പ്. മണ്ണിൻ്റെ കനവും പ്രദേശത്തിൻ്റെ നിരപ്പും കണക്കിലാക്കി അവിടെ എത്ര മഴ പെയ്താൽ ഉരുൾപ്പൊട്ടലുണ്ടാകാമെന്ന് കണക്കാക്കുന്ന ആപ്പിന് കേരള സർവകലാശാല രൂപംനൽകുകയാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സ്ലിപ്പ്കെ (SlipK) എന്ന പേരിലുള്ള ആപ്പിൻ്റെ രൂപമാതൃകാ റിപ്പോർട്ട് സർവകലാശാലാ അധികൃതർ മന്ത്രിയ്ക്ക് സമർപ്പിച്ചു.

നിലവിലെ പ്രകൃതിദുരന്ത പശ്ചാത്തലത്തിൽ ശ്രദ്ധേയമായ സംരംഭമാണ് ഉരുൾപ്പൊട്ടലുകൾ മുൻകൂട്ടി മനസിലാക്കാവുന്ന ആപ്പ് എന്ന് മന്ത്രി പറഞ്ഞു. ഭൗമശാസ്ത്ര ഗവേഷകനും കേരള സർവകലാശാലയിലെ അസിസ്റ്റൻ്റ് പ്രൊഫസറുമായ ഡോ. കെ എസ് സജിൻകുമാറിൻ്റെതാണ് ആപ്പിൻ്റെ ആശയം. ട്രാൻസലേഷണൽ ഗവേഷണത്തിനും നവീനാശയങ്ങളുടെ വികസിപ്പിക്കലിനുമായി കേരള സർവകലാശാലയിൽ സ്ഥാപിച്ച ‘ട്രാൻസലേഷണൽ റിസർച്ച് ആൻഡ് ഇന്നൊവേഷൻ സെൻ്റർ’ (TRIC-KU) വഴിയാണ് ആപ്പ് യാഥാർത്ഥ്യമാക്കുക.

മുൻകാല ഉരുൾപൊട്ടൽ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഉരുൾപൊട്ടലുണ്ടാക്കാവുന്ന മഴയുടെ അളവ് ആദ്യം നിർണ്ണയിക്കുക. ഒരു മീറ്റർ കനവും ഇരുപതു ഡിഗ്രി ചെരിവുമുള്ള പ്രദേശത്ത് രണ്ടു ദിവസം കൊണ്ട് നൂറു മിലിമീറ്റർ മഴപെയ്‌താൽ അത് ഉരുൾപ്പൊട്ടലിനു പ്രകോപനമാകും. അങ്ങനെയുള്ളിടത്ത് മഴവീഴ്ച ആ അളവിൻ്റെ നാലിലൊന്നിലെത്തുമ്പോൾ ആപ്പ് ഒന്നാം മുന്നറിയിപ്പ് (യെല്ലോ അലർട്ട്) നൽകും. മഴ നിശ്ചിത അളവിൻ്റെ പകുതിയിലെത്തുമ്പോൾ രണ്ടാം മുന്നറിയിപ്പും (ഓറഞ്ച് അലർട്ട്) മുക്കാൽ ഭാഗമാകുമ്പോൾ അന്തിമ മുന്നറിയിപ്പും (റെഡ് അലർട്ട്) നൽകും. മുന്നറിയിപ്പുകളെല്ലാം ഉരുൾപൊട്ടലിൽ ചെന്നെത്തണമെന്നില്ലെങ്കിലും ജാഗ്രതയോടെ കാര്യങ്ങളെ കാണാൻ മുന്നറിയിപ്പുകൾ സഹായിക്കും. പൈലറ്റ് പഠനമാണിപ്പോൾ പൂർത്തിയായിരിക്കുന്നത്. ഉരുൾപൊട്ടൽ സാധ്യതയുള്ള തദ്ദേശസ്വയംഭരണ വാർഡുകളിൽ ഓട്ടോമാറ്റിക് മഴമാപിനികൾ ഉപയോഗിച്ച് ആപൽസാധ്യത മുൻകൂട്ടികാണലാണ് അടുത്ത ഘട്ടം ഗവേഷണം – മന്ത്രി പറഞ്ഞു.

Leave a Reply

spot_img

Related articles

ബജറ്റില്‍ കോട്ടയം നിയമസഭ മണ്ഡലത്തിന് മികച്ച പരിഗണന

2026-27 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റില്‍ കോട്ടയത്തിന് മികച്ച പരിഗണന. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി അവഗണിക്കപ്പെട്ടിരുന്ന പല പദ്ധതികള്‍ക്കും ബജറ്റില്‍ അംഗീകാരം ലഭിച്ചു. നിര്‍മ്മാണം നിലച്ചു പോയ ആകാശപ്പാതയുടെ...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി...

കോട്ടയം ആത്മ സംഘടിപ്പിക്കുന്ന ലോക സംഗീത ദിനാഘോഷം ഇന്നും നാളെയും

കോട്ടയം ആത്മയുടെയും, കെപിഎൽ കൾചറൽ സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള ലോക സംഗീത ദിനാഘോഷം ഇന്നും നാളെയുമായി കെപിഎസ് മേനോൻ ഹാളിൽ നടക്കും.ഇന്ന് 5.30 ന് പി....

പ്രമുഖ കഥാകാരി കെ ആർ മല്ലിക അന്തരിച്ചു

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻപ്രൂഫ്‌ റീഡറുമായ കെആർ മല്ലിക (72) അന്തരിച്ചു. പാപ്പനംകോട്‌ ടിസി 51/ 22(14) കൈലാസം വീട്ടിലായിരുന്നു താമസം.സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട്‌...