ലൊസെയ്ൻ ഡയമണ്ട് ലീഗില്‍ ജാവലിൻ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം

ലൊസെയ്ൻ ഡയമണ്ട് ലീഗില്‍ ജാവലിൻ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം.

89.49 മീറ്റർ ദുരമാണ് നീരജ് ജാവലിൻ പായിച്ച്‌ രണ്ടാമതെത്തിയത്.

ആണ്ടേഴ്‌സണ്‍ പീറ്റേഴ്‌സാണ് ജാവലിൻ ത്രോയില്‍ ഒന്നാമതെത്തിയത്. 90.61 മീറ്റർ ദൂരമാണ് ആണ്ടേഴ്‌സണ്‍ ജാവലിൻ എറിഞ്ഞത്. പാരീസ് ഒളിമ്പിക് സില്‍ വെങ്കല മെഡല്‍ ജേതാവാണ് ഗ്രനേഡയുടെ ആണ്ടേഴ്‌സണ്‍ പീറ്റേഴ്‌സ്.

2024 പാരീസ് ഒളിമ്പിക്സില്‍ വെള്ളിയും 2020 ടോക്കിയോ ഒളിമ്പിക്സില്‍ സ്വർണവും നീരജ് സ്വന്തമാക്കിയിരുന്നു. പാരീസ് ഒളിമ്പിക്സില്‍ ജാവലിനില്‍ സ്വർണം നേടിയ പാക്കിസ്ഥാന്‍റെ നദീം ആർഷാദ് ലൊസെയ്ൻ ഡയമണ്ട് ലീഗില്‍ പങ്കെടുക്കുന്നില്ല.

Leave a Reply

spot_img

Related articles

ലോകകപ്പ്; കരുത്തരുടെ പോരാട്ടത്തിൽ ഇംഗ്ലണ്ടിന് ഉജ്‌ജ്വല ജയം

ലോകകപ്പ് ഫുട്ബോളിൽ കരുത്തരുടെ പോരാട്ടത്തിൽ ഇംഗ്ലണ്ടിന് ഉജ്‌ജ്വല ജയം.നായകൻ ഹാരി കെയ്ൻ്റെ ഇരട്ട ഗോൾ മികവിൽ, രണ്ടിനെതിരെ നാലുഗോളുകൾക്ക് ക്രൊയേഷ്യയെ തകർത്തു. കളിയിലുടനീളം വേഗതയും...

ലോകകപ്പ്; ഒന്നിനെതിരേ മൂന്നുഗോളുകൾക്ക് കൊളംബിയക്ക് ജയം

ലോകകപ്പ് ഫുട്ബോളിൽ ഒന്നിനെതിരേ മൂന്നുഗോളുകൾക്ക് കൊളംബിയക്ക് ജയം.ഉസ്‌ബെക്കിസ്ഥാനെ തോൽപ്പിച്ച് ഈ ജയത്തോടെ ഗ്രൂപ്പ് കെയിൽ കൊളംബിയ തലപ്പത്തെത്തി.ആദ്യ പകുതി ഗോൾ രഹിതമായി അവസാനിക്കുമെന്ന് തോന്നിച്ചെങ്കിലും...

ലോകകപ്പിലെ ഗ്രൂപ്പ് എൽ പോരാട്ടത്തിൽ പനാമയെ വീഴ്ത്തി ഘാനയ്ക്ക് വിജയം

2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എൽ പോരാട്ടത്തിൽ പനാമയെ ഇഞ്ചുറി ടൈം ഗോളിൽ വീഴ്ത്തി ഘാനയ്ക്ക് നാടകീയ വിജയം. കാനഡയിലെ ടൊറന്റോ സ്റ്റേഡിയത്തിൽ നടന്ന...

ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഫ്രാൻസിന് തകർപ്പൻ ജയം

കിലിയൻ എംബാപ്പെയുടെ റെക്കോർഡ് വേട്ടയുടെ കരുത്തില്‍ 2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഫ്രാൻസിന് തകർപ്പൻ ജയം.ഗ്രൂപ്പ് ഐയിലെ ആവേശപ്പോരാട്ടത്തില്‍ ഒന്നിനെതിരേ മൂന്ന്...