നടൻ ജയസൂര്യക്കും, നടനും എംഎൽഎയുമായ മുകേഷിനും എതിരെ നടി രംഗത്ത്. മിനു മുനീറാണ് അരോപണം ഉന്നയിച്ചിരിക്കുന്നത്.
ഇരുവരും ശാരീരികമായി ഉപദ്രവിച്ചു. ദേ ഇങ്ങോട്ട് നോക്കിക്കേ എന്ന സിനിമാ സെറ്റിൽ വച്ചായിരുന്നു ജയസൂര്യയുടെ ഉപദ്രവം. സഹകരിച്ചാൽ ഗുണം ഉണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞു. എതിർത്തതോടെ അവസരങ്ങൾ കുറഞ്ഞു.കലണ്ടർ എന്ന സിനിമ സെറ്റിൽ ഹോട്ടലിൽ വച്ചാണ് മുകേഷ് കടന്നു പിടിച്ചത്.മണിയൻപിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചു. ഉപദ്രവിച്ചവർക്ക് എതിരെ അന്വേഷണ സംഘത്തിന് പരാതി നൽകുമെന്നും മിനു മുനീർ.