2018ലെ സെറ്റില്‍ ഒരു നടന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോട് മോശമായി പെരുമാറി; ജൂഡ് ആൻ്റണി

തൻ്റെ സിനിമയായ 2018 ൻ്റെ ലൊക്കേഷനില്‍ വച്ച് ജൂനിയര്‍ ആര്‍ട്ടിസ്റ്റിന് മോശം അനുഭവം ഉണ്ടായെന്ന് സംവിധായകന്‍ ജൂഡ് ആൻ്റണി.

ഒരു വലിയ നടന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ സ്ത്രീയോട് മോശമായി പെരുമാറിയെന്നാണ് വെളിപ്പെടുത്തല്‍.അദ്ദേഹം വലിയൊരു നടനായിരുന്നുവെന്നും പടത്തിലെ ഒരു പ്രധാന കഥാപാത്രമായിരുന്നുവെന്നും ജൂഡ് ആൻ്റണി പറഞ്ഞു.

സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആ നടനെ മാറ്റി പകരം മറ്റൊരാളെ വെച്ചാണ് സിനിമ പൂര്‍ത്തിയാക്കിയതെന്നും ജൂഡ് ആൻ്റണി വ്യക്തമാക്കി.

ആരോപണ വിധേയരുടെ പേരുകള്‍ പുറത്തുവരണം. കാടടച്ച് വെടി വയ്ക്കരുത്. തെളിവുകള്‍ ഉണ്ടെങ്കില്‍ അതും പുറത്തുവരണമെന്നും തെറ്റ് ചെയ്തവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരണമെന്നും ജൂഡ് ആൻ്റണി ആവശ്യപ്പെട്ടു.

സിനിമ മേഖലയിലും ലഹരി ഉപയോഗമുണ്ട്. ശക്തമായ അന്വേഷണം വേണം. കേവലം ഒരു വിഷയത്തില്‍ മാത്രം ചര്‍ച്ച ഒതുങ്ങി പോകരുത്. താന്‍ അഭിനയിച്ച സിനിമയില്‍ നായകന് വേണ്ടി മണിക്കൂറുകളോളം കാത്തിരുന്നു.

ഡയറക്ടറുടെ നിര്‍ദേശമനുസരിച്ച് താന്‍ എട്ടുമണിക്ക് സെറ്റില്‍ എത്തിയിരുന്നു. എന്നാല്‍ നായകന്‍ എത്തിയത് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ്. വൈകി എത്തിയിട്ടും അദ്ദേഹത്തിൻ്റെ സീന്‍ ആദ്യം എടുത്തു തീര്‍ക്കാന്‍ ശ്രമിച്ചതില്‍ താന്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഇയാള്‍ വീണ്ടും കാശ് ആവശ്യപ്പെട്ടതായി നിര്‍മ്മാതാവും പരാതി പറഞ്ഞുവെന്നും ജൂഡ് ആൻ്റണി പറഞ്ഞു.

Leave a Reply

spot_img

Related articles

‘ഉപ്പൻ’ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

നെജു കല്യാണി കഥയും തിരകഥയും സംവിധാനവും ചെയ്യുന്ന നാലാമത്തെ ഷോർട് ഫിലിം ആയ "ഉപ്പൻ " ഇപ്പോൾ യൂട്യൂബിൽ സ്ട്രീമിങ് നടക്കുന്നു.കൊച്ചു പെൺകുട്ടികളെ പോലും...

മലയാള സിനിമയിലെ ഹിറ്റ്മേക്കർ എൻ.ജി.ജോൺ അന്തരിച്ചു

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവും സിനിമാ നിർമാണരംഗത്ത് നിരവധി പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയ പ്രമുഖ ചലച്ചിത്ര നിർമാതാവുമായ എൻ.ജി.ജോൺ (90)...

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

സിനിമാ ഗാനങ്ങളെക്കാൾ ജനകീയമായി മാറിയ ഒരുപിടി സിനിമേതര പ്രണയഗാനങ്ങൾ സമ്മാനിച്ചുകൊണ്ട് മലയാള ഗാന രംഗത്തു കടന്നുവന്ന ഈസ്റ്റ് കോസ്റ്റ് എല്ലാ അർത്ഥത്തിലും പുതിയൊരു സംഗീത...

ഡിറ്റക്ടീവ് കോമഡി ചിത്രവുമായി സാഗർ; അരുൺ ഗോപി നിർമ്മാതാവ്, സൈജുക്കുറുപ്പ് നായകൻ

അരുൺ ഗോപി നിർമ്മിക്കുന്ന രണ്ടാമതു ചിത്രം സാഗർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്നു.കനകരാജ്യം , വീകം, തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾ ഒരുക്കിയ ഈ ചിത്രം...