പള്ളിയോടത്തില്‍ നിന്ന് പമ്പയാറ്റില്‍ വീണയാള്‍ മുങ്ങിമരിച്ചു

ആറന്മുളയില്‍ പള്ളിയോടത്തില്‍ നിന്ന് പമ്പയാറ്റില്‍ വീണയാള്‍ മുങ്ങിമരിച്ചു.

കുറിയന്നൂർ മാർത്തോമാ ഹൈസ്കൂള്‍ അദ്ധ്യാപകൻ ജോസഫ് തോമസ് (55) ആണ് മരിച്ചത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. കുറിയന്നൂർ പള്ളിയോടത്തിലായിരുന്നു ഇദ്ദേഹം ഉണ്ടായത്. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഇദ്ദേഹം പമ്പയാറ്റിലേക്ക് വീണുവെന്നാണ് ദൃക് സാക്ഷി കള്‍ നല്‍കിയ വിവരം. പിന്നാലെ ഫയർ ഫോഴ്‌സ് സ്‌കൂബാ സംഘം സ്ഥലത്ത് തെര‌ച്ചില്‍ നടത്തി.

ഒന്നര മണിക്കൂറോളം നീണ്ട തെരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയില്‍ പങ്കെടുക്കുന്നതിനായാണ് കുറിയന്നൂ‍ർ പള്ളിയോടത്തില്‍ ഇദ്ദേഹം എത്തിയത്.

Leave a Reply

spot_img

Related articles

പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ പ്രതി പ്രേംകുമാര്‍ കേദാര്‍നാഥില്‍ കൊല്ലപ്പെട്ടെന്നു വിവരം

പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ പ്രതിക്കെതിരേ അന്വേഷണം വ്യാപിപ്പിക്കുന്നതിനിടെ പ്രേംകുമാര്‍ കേദാര്‍നാഥില്‍ കൊല്ലപ്പെട്ടെന്നു വിവരം.തീര്‍ഥാടക കേന്ദ്രത്തിലെ വശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണു വിവരം....

സെക്രട്ടറിയേറ്റില്‍ യുവതി സ്ഥലം മാറിപ്പോയ ഉടന്‍ ശുദ്ധികലശം; എസ് സി-എസ് ടി കമ്മീഷന്‍ പരാതി കൈമാറി

സെക്രട്ടറിയേറ്റിലെ ജീവനക്കാരിയായിരുന്ന പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട യുവതി സ്ഥലം മാറിയപ്പോള്‍ ശുദ്ധികലശം നടത്തിയ സംഭവത്തില്‍ പൊലീസിന് പരാതി കൈമാറി. എസ് സി-എസ് ടി കമ്മീഷനില്‍...

കൊച്ചി തീരത്തെ കപ്പൽ അപകടം; കപ്പൽ കമ്പനിക്ക് അന്ത്യശാസനവുമായി ഷിപ്പിംഗ് മന്ത്രാലയം

കൊച്ചി തീരത്തെ കപ്പൽ അപകടവുമായി ബന്ധപ്പെട്ട് കപ്പൽ കമ്പനിക്ക് അന്ത്യശാസനവുമായി ഷിപ്പിംഗ് മന്ത്രാലയം. അവശിഷ്ടങ്ങൾ മാറ്റുന്ന നടപടിക്രമങ്ങളിൽ ഗുരുതരമായി വീഴ്ച വരുത്തിയെന്ന് കേന്ദ്രം പറഞ്ഞു....

ജൂൺ 15 വരെ കേരളത്തിൽ ശക്തമായ മഴ

കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. 8 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.കോട്ടയം, എറണാകുളം, ഇടുക്കി,...