മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയെ സന്ദർശിക്കും

ഉരുള്‍പൊട്ടലില്‍ തകർന്ന വയനാടിന് പ്രത്യേക സഹായധനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രിയെ സന്ദർശിക്കും.

വയനാട് പുനരധിവാസ പാക്കേജ് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചർ‌ച്ച ചെയ്യും. പുനരധിവാസത്തിനായി 2,000 കോടി രൂപ കേന്ദ്ര സഹായം മുഖ്യമന്ത്രി ആവശ്യപ്പെടും. ഇത് സംബന്ധിച്ച്‌ നിവേദനവും മുഖ്യമന്ത്രി നല്‍കും. നിലവിലെ സ്ഥിതിഗതികളും മറ്റും പ്രധാനമന്ത്രിയെ ധരിപ്പിക്കും.

ഇന്ന് രാവിലെ 10.30-ന് പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്‌ച. കേരളത്തിന് എയിംസ്, ഓണം കടമെടുപ്പ്, വന്യജീവി ആക്രമണത്തിലെ സഹായം തുടങ്ങിയ വിഷയങ്ങളും ചർച്ചയാകുമെന്നാണ് വിവരം. ദുരന്തഭൂമി സന്ദർശിച്ച പ്രധാനമന്ത്രി വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ നിർദ്ദേശിച്ചിരുന്നു.

Leave a Reply

spot_img

Related articles

മെറ്റല്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികളുടെ നിയന്ത്രണം; കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

മെറ്റല്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ നിന്ന് കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി...

നെഹ്റു ട്രോഫി ജലമേള നാളെ, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

72-ാമത് നെഹ്റു ട്രോഫി ജലമേള നാളെ ഉച്ച കഴിഞ്ഞ് 2 ന് മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറും...

7.8 കോടി യാത്രക്കാർ; ലോകത്തെ തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ഡൽഹി

ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇടം നേടി ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. 2025ല്‍ 7.8 കോടിയിലധികം യാത്രക്കാരാണ് വിമാനത്താവളത്തിലൂടെ കടന്നു പോയതെന്നാണ് എയര്‍പോര്‍ട്‌സ്...

തൃശൂർ പേരാമംഗലത്തെ വീട്ടില്‍ നിന്ന് 50 പവൻ സ്വർണം കവർന്നു

തൃശൂർ പേരാമംഗലത്തെ വീട്ടില്‍ നിന്ന് 50 പവൻ സ്വർണം കവർന്നു .തുണിക്കട ഉമയായ പറപ്പൂർ സ്വദേശി ഷക്കീറിന്റെ വീട്ടിലാണ് മോഷണം നടന്നത്.മകളുടെ വിവാഹവുമായി ബന്ധപ്പെട്ട്...