സിദ്ദിഖ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി

യുവ നടിയുടെ പരാതിയിൽ ബലാത്സംഗം കുറ്റം ചുമത്തിയ സാഹചര്യത്തില്‍ നടൻ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി. കൊച്ചിയിലെ അഭിഭാഷകരുമായി സിദ്ദിഖ് ചർച്ച നടത്തി. ഹൈക്കോടതിയെ സമീപിക്കാനാണ് പ്രാഥമിക ആലോചന.

യുവ നടിയുടെ പരാതിയിൽ ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തലിനുമാണ് മ്യൂസിയം പൊലീസ് സിദ്ദിഖിനെതിരെ കേസെടുത്തിരിക്കുന്നത്. 2016 ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് പരാതിക്കാരിയെ സിദ്ദിഖ് ബലാത്സംഗം ചെയ്തെന്നാണ് കേസ്. ഡി ജി പിക്ക് ഇമെയിൽ മുഖേനെയാണ് നടി പരാതി നൽകിയത്.സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ച് വരുത്തി മാസ്കറ്റ് ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.പിന്നാലെ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജി വെച്ചിരുന്നു.

Leave a Reply

spot_img

Related articles

‘ഉപ്പൻ’ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

നെജു കല്യാണി കഥയും തിരകഥയും സംവിധാനവും ചെയ്യുന്ന നാലാമത്തെ ഷോർട് ഫിലിം ആയ "ഉപ്പൻ " ഇപ്പോൾ യൂട്യൂബിൽ സ്ട്രീമിങ് നടക്കുന്നു.കൊച്ചു പെൺകുട്ടികളെ പോലും...

മലയാള സിനിമയിലെ ഹിറ്റ്മേക്കർ എൻ.ജി.ജോൺ അന്തരിച്ചു

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവും സിനിമാ നിർമാണരംഗത്ത് നിരവധി പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയ പ്രമുഖ ചലച്ചിത്ര നിർമാതാവുമായ എൻ.ജി.ജോൺ (90)...

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

സിനിമാ ഗാനങ്ങളെക്കാൾ ജനകീയമായി മാറിയ ഒരുപിടി സിനിമേതര പ്രണയഗാനങ്ങൾ സമ്മാനിച്ചുകൊണ്ട് മലയാള ഗാന രംഗത്തു കടന്നുവന്ന ഈസ്റ്റ് കോസ്റ്റ് എല്ലാ അർത്ഥത്തിലും പുതിയൊരു സംഗീത...

ഡിറ്റക്ടീവ് കോമഡി ചിത്രവുമായി സാഗർ; അരുൺ ഗോപി നിർമ്മാതാവ്, സൈജുക്കുറുപ്പ് നായകൻ

അരുൺ ഗോപി നിർമ്മിക്കുന്ന രണ്ടാമതു ചിത്രം സാഗർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്നു.കനകരാജ്യം , വീകം, തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾ ഒരുക്കിയ ഈ ചിത്രം...