ട്രാൻസ്‌ജെൻഡർ വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

സാമൂഹ്യനീതി വകുപ്പ് ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായി നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌കൂളുകളിൽ അല്ലെങ്കിൽ കോളേജുകളിൽ പഠിക്കുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് വിദ്യാഭ്യാസ സ്‌കോളർഷിപ് നൽകുന്ന പദ്ധതി, പി.എസ്.സി, യു.പി.എസ്.സി, ബാങ്ക് സർവീസ്, ആർ.ആർ.ബി, യു.ജി.സി/നെറ്റ്/ജെ.ആർ.എഫ്, ക്യാറ്റ്/മാറ്റ് തുടങ്ങിയ മത്സരപരീക്ഷകൾക്ക് തയാറെടുക്കുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് പരിശീലനത്തിനുള്ള സാമ്പത്തിക സഹായം നൽകുന്ന യത്‌നം പദ്ധതി, ഡിഗ്രി/ഡിപ്ലോമ തലത്തിലുള്ള പ്രൊഫഷണൽ കോഴ്സുകളിൽ പ്രവേശനം നേടിയിട്ടുള്ള വിദ്യാർത്ഥികൾക്കുളള ‘സഫലം’ പദ്ധതി, സ്‌കൂൾ/കോളേജ് തലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് താമസ സൗകര്യം ഉറപ്പു വരുത്തുന്നതിനും ഹോസ്റ്റൽ സൗകര്യത്തിനുമുള്ള ധനസഹായ പദ്ധതി എന്നിവയിലേക്കാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ഒക്ടോബർ 31.

പദ്ധതിയുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾക്കും അപേക്ഷഫോമിനുമായി swd.kerala.gov.in, suneethi.sjd.kerala.gov.in വെബ്‌സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 2343241

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...