വാനരലോകം -എന്ന പേരിൽ കിഷ്ക്ക ന്ധാകാണ്ഡംലിറിക്കൽ വീഡിയോ സോംഗ് പുറത്തിറങ്ങി.

ഗുഡ് വിൽ എൻ്റെർടൈൻ
മെൻ്റിൻ്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച്
ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന കിഷ്ക്കന്ധാകാണ്ഡം എന്ന ചിത്രത്തിൻ്റെ ലിറിക്കൽ വീഡിയോ ഗാനം സെപ്റ്റംബർ എട്ടിന് പുറത്തിറക്കി.
ദുരേ ദൂരേ മായികമായൊരു കോണിൽ വാനരലോകം
തീരാതങ്ങനെ നീളുന്ന കാനനമേതോ –
വാമൊഴികളാം കഥകളിൽ നിറയുമാ ഇടമിതാ…
ശ്യാം മുരളീധരൻ രചിച്ച് മജീദ് മുജീബ് ഈണമിട്ട് ജോബ് കുര്യനും ജിമി മാഷും പാടിയ ഈ ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.


വാനര ലോകം എന്ന പേരിൽ പുറത്തുവിട്ടിരിക്കുന്ന ഈ ഗാനത്തിലൂടെ വാനരപ്പടയേക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.
ഗാനരംഗം തികഞ്ഞ കുടുംബാന്തരീഷത്തിലൂടെയാണ് അവതരിപ്പിച്ചിരിക്കു ന്നത്. ആസിഫ് അലി, അപർണ്ണാ ബാലമുരളി,, വിജയരാഘവൻ ജഗദിഷ് എന്നീ അഭിനേതാക്കളാണ് ഈ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടുന്നത്.
ഫാമിലി ത്രില്ലർ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന ഈ ചിത്രം ഫോറസ്റ്റുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഒരു യുവാവിൻ്റെ ജീവിതത്തിലൂടെയാണ് അവതരിപ്പിക്കുന്നത്.
ആസിഫ് അലിയും അപർണ്ണാ മുരളിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ വിജയരാഘവൻ, ജഗദീഷ്, അശോകൻ, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, വൈഷ്ണവി രാജ്, കൃഷ്ണൻ ബാലകൃഷ്ണൻ, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് എന്നിവരും പ്രധാന താരങ്ങളാണ്.
തിരക്കഥ – ക്കായാഗ്രഹണം – ബാഹുൽ രമേഷ്,
സംഗീതം – മുജീബ് മജീദ്.
എഡിറ്റിംഗ് സൂരജ്. ഈ. എസ്.
പ്രൊജക്റ്റ് ഡിസൈൻ- കാക്കാസ്റ്റോറീസ് .
പ്രൊഡക്ഷൻ മാനേജർ – എബി.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – നോമ്പിൾ ജേക്കബ്, കെ.സി. ഗോകുലൻ പിലാശ്ശേരി.
പ്രൊഡക്ഷൻ കൺട്രോളർ – രാജേഷ് മേനോൻ.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം സെപ്റ്റംബർ പന്ത്രണ്ടിന് പ്രദർശനത്തിനെ
ത്തുന്നു.
വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

‘ഉപ്പൻ’ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

നെജു കല്യാണി കഥയും തിരകഥയും സംവിധാനവും ചെയ്യുന്ന നാലാമത്തെ ഷോർട് ഫിലിം ആയ "ഉപ്പൻ " ഇപ്പോൾ യൂട്യൂബിൽ സ്ട്രീമിങ് നടക്കുന്നു.കൊച്ചു പെൺകുട്ടികളെ പോലും...

മലയാള സിനിമയിലെ ഹിറ്റ്മേക്കർ എൻ.ജി.ജോൺ അന്തരിച്ചു

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവും സിനിമാ നിർമാണരംഗത്ത് നിരവധി പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയ പ്രമുഖ ചലച്ചിത്ര നിർമാതാവുമായ എൻ.ജി.ജോൺ (90)...

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

സിനിമാ ഗാനങ്ങളെക്കാൾ ജനകീയമായി മാറിയ ഒരുപിടി സിനിമേതര പ്രണയഗാനങ്ങൾ സമ്മാനിച്ചുകൊണ്ട് മലയാള ഗാന രംഗത്തു കടന്നുവന്ന ഈസ്റ്റ് കോസ്റ്റ് എല്ലാ അർത്ഥത്തിലും പുതിയൊരു സംഗീത...

ഡിറ്റക്ടീവ് കോമഡി ചിത്രവുമായി സാഗർ; അരുൺ ഗോപി നിർമ്മാതാവ്, സൈജുക്കുറുപ്പ് നായകൻ

അരുൺ ഗോപി നിർമ്മിക്കുന്ന രണ്ടാമതു ചിത്രം സാഗർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്നു.കനകരാജ്യം , വീകം, തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾ ഒരുക്കിയ ഈ ചിത്രം...