അമ്പലപ്പുഴയിൽ ക്ഷേത്ര മൈതാനത്ത് നായകൾ കൂട്ടത്തോടെ ചത്ത നിലയിൽ.
പായൽക്കുളങ്ങര ക്ഷേത്ര മൈതാനത്താണ് 11 ഓളം തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടത്.
ഇന്നലെ രാവിലെ മുതൽ മൈതാനത്തിൻ്റെ പല ഭാഗത്തും സ്റ്റേജിലുമായി നായകൾ അവശനിലയിലായി ചത്ത് വീഴുകയായിരുന്നു.
വായിൽ നിന്ന് നുരയും പതയും വന്നിരുന്നു.
വിഷം ഉള്ളിൽ ചെന്നതായാണ് സംശയിക്കുന്നത്.
ചത്ത നായ്ക്കളെ പിന്നീട് ക്ഷേത്രം ജീവനക്കാർ കുഴിച്ചു മൂടി.