ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മരിച്ച മൂന്ന് പേരില്‍ ഒരാള്‍ മലയാളി

മഹാരാഷ്ട്രയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മരിച്ച മൂന്ന് പേരില്‍ ഒരാള്‍ മലയാളി.കൊല്ലം കുണ്ടറ സ്വദേശിയായ പൈലറ്റ് ഗിരീഷ് പിള്ളയാണ് (56) മരിച്ചത്. വ്യോമസേനയിലെ പൈലറ്റ് ആയി വിരമിച്ചയാളാണ് ഗിരീഷ് പിള്ള. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ഇന്ന് രാവിലെ 6.45 ഓടെയാണ് അപകടം ഉണ്ടായത്. ഗിരീഷ് പിള്ളയ്ക്ക് പുറമേ മറ്റൊരു പൈലറ്റും ഒരു എന്‍ജിനീയറുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. മലയോര മേഖലയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നതെന്ന് പിംപ്രി ചിഞ്ച്വാഡ പൊലീസ് പറഞ്ഞു. ഹെറിറ്റേജ് ഏവിയേഷന്റെ VT-EVV രജിസ്‌ട്രേഷനുള്ള അഗസ്റ്റ 109 ഹെലികോപ്റ്ററാണ് തകര്‍ന്നതെന്ന് ഡിജിസിഎ അറിയിച്ചു.

Leave a Reply

spot_img

Related articles

വൃദ്ധ സദനത്തില്‍ വച്ച്‌ മരിച്ച പിതാവിന്റെ കര്‍മ്മങ്ങള്‍ ചെയ്യാന്‍ പോലും തയ്യാറാകാതെ മക്കള്‍

വൃദ്ധ സദനത്തില്‍ വച്ച്‌ മരിച്ച പിതാവിന്റെ കര്‍മ്മങ്ങള്‍ ചെയ്യാന്‍ പോലും തയ്യാറാകാതെ മക്കള്‍.മുംബൈ സ്വദേശിയായ ശിവ്ചരണ്‍ റാം റതന്‍ ഗുപ്ത എന്ന ടെക്‌സ്‌റ്റൈല്‍ വ്യാപാരിയുടെ...

നീറ്റ് സമരത്തിന് ശേഷമുളള കോക്രോച്ച് ജനതാ പാർട്ടിയുടെ നിർണായക യോഗം ഇന്ന് മഹാരാഷ്ട്രയിൽ തുടങ്ങും

നീറ്റ് സമരത്തിന് ശേഷമുളള കോക്രോച്ച് ജനതാ പാർട്ടിയുടെ നിർണായക യോഗം ഇന്ന് മഹാരാഷ്ട്രയിൽ തുടങ്ങും.ഛത്രപതി സംബാജി നഗറിലെ അഭിജിത്ത് ദീപ്കെയുടെ വസതിയിലാണ് യോഗം. യുവാക്കളെയും...

വിജയ് സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്ന് നിയമസഭയിൽ

തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും .ബജറ്റ് സമ്മേളനത്തിന്റെ തലേദിവസം പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിലെടുത്ത...

അന്യായമായ തപാൽ പാർസൽ ചാർജ് വർദ്ധനവ് പിൻവലിക്കണം: ഫെഡറേഷൻ ഓഫ് മലയാളം ബുക്ക് പബ്ലിഷേഴ്സ്

കൊച്ചി- തപാൽ പാർസൽ ചാർജ്ജ് ഇരട്ടിയായി വർദ്ധിപ്പിച്ച തപാൽ വകുപ്പിൻ്റെ അന്യായമായ നടപടി പിൻവലിക്കണമെന്ന് ഫെഡറേഷൻ ഓഫ് മലയാളം ബുക്ക്...