പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

എം സി റോഡിൽ കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്ക് സമീപം പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ചു ഒരു മരണം.

കാർ യാത്രക്കാരൻ പന്തളം മുട്ടാർ തേവലയിൽ അഷ്‌റഫ്‌ 55 ആണ് മരിച്ചത്.

ഇന്ന് രാവിലെ 7.30 ഓടെ ആണ് അപകടം നടന്നത്.

തിരുവനന്തപുരത്തിന് പോയ പോലീസ് വാഹനവും പന്തളം ഭാഗത്ത് നിന്നും വന്ന കാറും തമ്മിൽ കൂട്ടി ഇടിച്ചാണ് അപകടം.

പാലക്കാട്‌ ക്യാമ്പിലെ ഡി വൈ എസ് പി യുടെ വാഹനം ആണ് അപകടത്തിൽ പെട്ടത്.

പോലീസ് ജീപ്പിൽ ഉണ്ടായിരുന്ന ഡിവൈഎസ്പി അടക്കം 3 പോലീസുകാരിൽ 2 പേർക്ക് പരിക്കേറ്റു.

അപകടത്തിൽ ഒരു സ്കൂട്ടർ യാത്രികക്കും പരിക്കേറ്റു.

അപകടത്തിൽ പരിക്കേറ്റ 3 പേരെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽ മരിച്ച അഷ്റഫിൻ്റെ മൃതദേഹം പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

Leave a Reply

spot_img

Related articles

പ്രിയദർശിനി പദ്ധതി; ടിക്കറ്റിന് പണം തരാൻ സ്ത്രീ യാത്രക്കാർ തയ്യാറായാലും വാങ്ങില്ലെന്ന് ഗതാഗത മന്ത്രി

പ്രിയദർശിനി ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകൾ ആരെങ്കിലും ടിക്കറ്റിന് പണം നൽകാൻ തയ്യാറായാലും അവരുടെ പക്കൽ നിന്നും പണം വാങ്ങില്ലെന്ന് ഗതാ​ഗത മന്ത്രി സിപി...

ഒന്നരവയസുകാരന്റെ കൊലപാതകം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി.അമ്മയും പങ്കാളിയും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ആണ് ഹൈക്കോടതി മറുപടി തേടിയത്.ഒരാഴ്ചക്കകം അന്വേഷണ...

പിഎം ശ്രീ പദ്ധതിയില്‍ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി

പിഎം ശ്രീ പദ്ധതിയില്‍ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ .ഉപസമിതി റിപ്പോർട്ടിന് ശേഷമാകും അന്തിമ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, പദ്ധതിയില്‍...

മാസപ്പടി കേസില്‍ വീണ അൽപ സമയത്തിനുള്ളിൽ ഇ.ഡിക്കു മുന്നില്‍ ഹാജരാകും

എക്‌സാലോജിക്- സി.എം.ആര്‍.എല്‍. മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി. വീണ അൽപ സമയത്തിനുള്ളിൽ ഇ.ഡിക്കു മുന്നില്‍ ഹാജരാകും.പത്തരയോടെ കൊച്ചി ഓഫീസില്‍...