പി.പി ദിവ്യക്ക് വീഴ്ച പറ്റി – പി.കെ ശ്രീമതി

കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണം അതീവ ദൗർഭാഗ്യകരമാണെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി.

വിഷയത്തിൽ സമഗ്ര അന്വേഷണം വേണ മെന്നും അവർ കോട്ടയത്ത് പറഞ്ഞു.

എഡി എമ്മിൻ്റെ യാത്രയയപ്പ് വേദിയിൽ പോയി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി ദിവ്യ ഇങ്ങനെയൊരു പരാമർശം നടത്തേണ്ടിയിരുന്നില്ല.അത് വീഴ്ചയാണ്.

വിഷയത്തിൽ കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറിയുടെ നിലപാട് തന്നെയാണ് തനിക്കും.

തെറ്റ് പറ്റി എന്ന് കണ്ടെത്തിയാൽ മൂകമായി ഇരിക്കുന്ന ഒരു പാർട്ടിയല്ല സിപിഎം, ഇതിൽ നടപടിയുണ്ടാകും.

എഡിഎമ്മിന്റെ മരണത്തിന് കാരണം ഇതു മാത്രമാണോ എന്ന് അന്വേഷിക്കട്ടെ എന്നും, അന്വേഷണത്തിൽ എല്ലാം വ്യക്തമാകുമെന്നും പി.കെ ശ്രീമതി കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

spot_img

Related articles

പിഎം ശ്രീ പദ്ധതിയില്‍ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി

പിഎം ശ്രീ പദ്ധതിയില്‍ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ .ഉപസമിതി റിപ്പോർട്ടിന് ശേഷമാകും അന്തിമ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, പദ്ധതിയില്‍...

മാസപ്പടി കേസില്‍ വീണ അൽപ സമയത്തിനുള്ളിൽ ഇ.ഡിക്കു മുന്നില്‍ ഹാജരാകും

എക്‌സാലോജിക്- സി.എം.ആര്‍.എല്‍. മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി. വീണ അൽപ സമയത്തിനുള്ളിൽ ഇ.ഡിക്കു മുന്നില്‍ ഹാജരാകും.പത്തരയോടെ കൊച്ചി ഓഫീസില്‍...

പരീക്ഷയ്‌ക്കെത്തിയ നഴ്‌സിങ് വിദ്യാര്‍ത്ഥിനി കൊല്ലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

പരീക്ഷയ്‌ക്കെത്തിയ നഴ്‌സിങ് വിദ്യാര്‍ത്ഥിനി കൊല്ലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്.കൊല്ലം ബെന്‍സിഗര്‍ നഴ്‌സിങ് കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്ന ഫെബിന സാജന്റെ (23) മരണമാണ് ക്രൈംബ്രാഞ്ച്...

പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം

പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം.പാലക്കാട് കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടിൽ ജിജോ മോഹൻ (42) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്.പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം....