പാലക്കാട് മത്സരിച്ചേക്കുമെന്ന അഭ്യൂഹം തള്ളാതെ പി വി അന്‍വര്‍

പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ കളംപിടിക്കാന്‍ പിവി അന്‍വര്‍ എംഎല്‍എയും. നിലമ്പൂരിലെ എംഎല്‍എ സ്ഥാനം രാജിവെച്ച്‌ അന്‍വര്‍ പാലക്കാട് മത്സരിച്ചേക്കുമെന്ന അഭ്യൂഹം പൂര്‍ണമായും തള്ളാതെയാണ് അന്‍വറിന്റെ പ്രതികരണം.

എംഎല്‍എ സ്ഥാനം രാജിവെച്ച്‌ പാലക്കാട് മത്സരിക്കുമോ എന്ന ചോദ്യത്തിന് ‘അതൊക്കെ നമുക്ക് കാണാം, സമയമുണ്ടല്ലോ,’ എന്നായിരുന്നു മറുപടി. ഇത്തരം വാര്‍ത്തകള്‍ തള്ളുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ എന്തിന് തള്ളണമെന്നായി പ്രതികരണം.

‘എന്തുവേണമെങ്കിലും ഈ ജനാധിപത്യ രാജ്യത്ത് ചെയ്യാമല്ലോ.. മത്സരിക്കാം, മത്സരിക്കാതിരിക്കാം, രാജിവെക്കാം, എന്തുമാകാം. സരിന്‍ എന്താണ് ചെയ്യേണ്ടത് എന്ന് സരിന് തീരുമാനിക്കാം. ഇന്ന് പാലക്കാട് വാര്‍ത്താസമ്മേളനത്തില്‍ സര്‍പ്രൈസായി കാര്യങ്ങള്‍ പറയും. ഞാന്‍ നേരത്തെ തന്നെ പറയുന്ന രാഷ്ട്രീയ നെക്‌സസിന്റെ ഉറക്കം നഷ്ടപ്പെടും’ -അന്‍വര്‍ പറഞ്ഞു.

ഇന്ന് പാലക്കാട് കെപിഎം. ഹോട്ടലില്‍ വെച്ച്‌ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര, പാലക്കാട് നിയോജക മണ്ഡലങ്ങളിലെ ഡിഎംകെ പിന്‍തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതാണെന്ന് അന്‍വര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്‍ക്കുന്ന സരിനെ ഒപ്പം ചേര്‍ക്കാനുള്ള ശ്രമം അന്‍വര്‍ നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പി സരിനുമായി തിരുവലുവാമലയില്‍ വച്ച്‌ അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. എന്നാല്‍ സരിൻ അനുകൂല നിലപാടല്ല സ്വീകരിച്ചത്.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....

പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് നാട്ടകം സുരേഷ് എം.എൽ.എ

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...

പാലാ നഗരസഭയില്‍ അവിശ്വാസം: സ്വതന്ത്ര മുന്നണിയെ കൈയ്യൊഴിഞ്ഞു; നിര്‍ണായക നീക്കവുമായി യുഡിഎഫ്

ഇന്നവതരിപ്പിക്കപ്പെടുന്ന അവിശ്വാസ പ്രമേയ നീക്കത്തില്‍ യുഡിഎഫ് പിന്തുണയോടെ നഗരസഭ അധ്യക്ഷപദവിയില്‍ എത്തിയ ദിയ ബിനുവിനെ പിന്തുണയ്ക്കേണ്ടതില്ലെന്ന നിര്‍ണായക സന്ദേശം തന്നെയാണ് യുഡിഎഫ് നേതൃത്വം വിപ്പിലൂടെ...