പി സരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍

പി സരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍.ബിജെപിയും സിപിഐഎമ്മുമായി ചര്‍ച്ച നടത്തിയ ആളെ എങ്ങനെ സ്ഥാനാര്‍ത്ഥിയാക്കുമെന്നും സതീശന്‍.

സ്ഥാനാര്‍ത്ഥിയാകാന്‍ സരിന്‍ ആദ്യം സമീപിച്ചത് ബിജെപിയെയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു.

നേതൃനിരയിലുള്ളവര്‍ മത്സരിക്കുമെന്നാണ് ബിജെപി അറിയിച്ചത്.

സീറ്റ് ലഭിക്കില്ലെന്ന് മനസിലായതോടെയാണ് സരിന്‍ സിപിഐഎമ്മിനെ സമീപിച്ചത്.

കോണ്‍ഗ്രസ് നടപടിയെടുത്തതുകൊണ്ടാണ് സിപിഐഎമ്മിലേക്കെന്ന് വരുത്തി തീര്‍ക്കാന്‍ സരിന്‍ ശ്രമിച്ചത്.

ബിജെപിയും സിപിഐഎമ്മുമായി ചര്‍ച്ച നടത്തിയ ആളെ എങ്ങനെ സ്ഥാനാര്‍ത്ഥിയാക്കുമെന്നും സതീശന്‍ ചോദിച്ചു.

സരിന്‍ തന്നെക്കുറിച്ച് പറഞ്ഞത് സിപിഐഎമ്മിന്റെ നരേറ്റീവാണെന്നും സതീശന്‍ പറഞ്ഞു.

എംബി രാജേഷ് ആണ് അത് എഴുതിക്കൊടുത്തത്.

കഴിഞ്ഞ നിയമസഭയില്‍ സിപിഐഎം മന്ത്രിമാരും എംഎല്‍എമാരും ഇതേ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

അതിനുള്ള മറുപടി താന്‍ അന്നേ നല്‍കിയതാണെന്നും സതീശന്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....

പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് നാട്ടകം സുരേഷ് എം.എൽ.എ

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...

പാലാ നഗരസഭയില്‍ അവിശ്വാസം: സ്വതന്ത്ര മുന്നണിയെ കൈയ്യൊഴിഞ്ഞു; നിര്‍ണായക നീക്കവുമായി യുഡിഎഫ്

ഇന്നവതരിപ്പിക്കപ്പെടുന്ന അവിശ്വാസ പ്രമേയ നീക്കത്തില്‍ യുഡിഎഫ് പിന്തുണയോടെ നഗരസഭ അധ്യക്ഷപദവിയില്‍ എത്തിയ ദിയ ബിനുവിനെ പിന്തുണയ്ക്കേണ്ടതില്ലെന്ന നിര്‍ണായക സന്ദേശം തന്നെയാണ് യുഡിഎഫ് നേതൃത്വം വിപ്പിലൂടെ...