ഡോ. പി സരിനെ തള്ളി കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം കെ മുരളീധരൻ.നിലവിൽ സരിൻ പാർട്ടിക്ക് പുറത്താണെന്നും സരിന്റെ പ്രസ്താവന ശരിയോ തെറ്റോ എന്ന് ചർച്ച ചെയ്യപ്പെടേണ്ട സമയമല്ല ഇതെന്നും മുരളീധരൻ പറഞ്ഞു.തിരുവല്ലയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സരിൻ ഇപ്പോൾ പാർട്ടിക്ക് പുറത്താണ്. പാർട്ടിക്ക് പുറത്തു പോകുന്നവരുടെ പ്രസ്താവനകൾ ഇപ്പോൾ ചർച്ച ചെയ്യേണ്ട ആവശ്യമില്ല. കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ച് മൂന്ന് ഉപ തെരഞ്ഞെടുപ്പുകളെയാണ് നേരിടുന്നത്. പിണറായി സർക്കാരിന്റെയും മോദി സർക്കാരിന്റെയും ജനവിരുദ്ധ നയങ്ങൾ ചർച്ച ചെയ്യേണ്ട ഒരു വേദിയാണ് ഈ ഉപതിരഞ്ഞെടുപ്പ്. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം 5 ലക്ഷത്തിൽ എത്തിക്കുക, പാലക്കാട് സീറ്റ് നിലനിർത്തുക, ചേലക്കര പിടിച്ചെടുക്കുക എന്നീ ലക്ഷ്യങ്ങളാണ് ഇപ്പോൾ യുഡിഎഫിന് മുമ്പിൽ ഉള്ളത്.
പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ പ്രചരണത്തിന് ഇറങ്ങുമെന്നും മറ്റ് സ്ഥലങ്ങളിലെ പരിപാടികൾ പാർട്ടി തീരുമാനിക്കും മുരളീധരൻ കൂട്ടിച്ചേർത്തു.