പ്രശസ്ത സിനിമാ എഡിറ്റര്‍ നിഷാദ് യൂസഫിനെ മരിച്ച നിലയിൽ കണ്ടെത്തി.
കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 43 വയസ്സായിരുന്നു.
നിരവധി മലയാള സിനിമകൾ എഡിറ്റ് ചെയ്തിട്ടുണ്ട്. 2022 -ൽ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച എഡിറ്റർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്.
ഉണ്ട, സൗദി വെള്ളക്ക, തല്ലുമാല, ഓപ്പറേഷൻ ജാവ, വൺ , ചാവേർ, രാമചന്ദ്ര ബോസ്സ് & Co, ഉടൽ, ആളങ്കം, ആയിരത്തൊന്ന് നുണകൾ, അഡിയോസ് അമിഗോ, എക്സിറ്റ് എന്നിവയാണ് എഡിറ്റ് ചെയ്‌ത പ്രധാന ചിത്രങ്ങൾ.
ബസൂക്ക, ആലപ്പുഴ ജിംഖാന എന്നിവ റിലീസ് ചെയ്യാനുള്ള ചിത്രങ്ങളാണ്.
നിരവധി ചാനലുകളിൽ വിഷ്വല്‍ എഡിറ്ററായി ജോലി ചെയ്തിട്ടുണ്ട്. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.