സന്ദീപ് വാര്യർ പ്രതികരിക്കുന്നത് കാര്യങ്ങൾ മനസ്സിലാക്കാതെയെന്ന് പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. അദ്ദേഹത്തിന് ചില തെറ്റിദ്ധാരണകൾ ഉണ്ട്, അത് സംസാരിച്ചു മാറ്റുമെന്ന് കൃഷ്ണകുമാർ ട്വന്റിഫോറിനോട് പറഞ്ഞു. ആരെങ്കിലും വിമർശനം ഉന്നയിച്ചാൽ മറുപടി പറയാൻ കൃഷ്ണകുമാറിനെ കിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.കൃഷ്ണകുമാറിന്റെ ഭാര്യ ആയതുകൊണ്ടല്ല മിനി വേദി പങ്കിട്ടത്. നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആണെന്ന് കൃഷ്ണകുമാർ പറഞ്ഞു. ഇതൊന്നും തിരഞ്ഞെടുപ്പിൽ ചർച്ചയാകില്ല. ബലിദാനികളെ ഓർമ്മയുള്ള ഒരാൾക്കും സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിയില്ല. ഒരാശയം ഉൾക്കൊണ്ടാണ് താനും സന്ദീപുമെല്ലാം പ്രവർത്തിച്ചതെന്ന് സി. കൃഷ്ണകുമാർ പറഞ്ഞു.