എല്ലാ സ്വകാര്യസ്വത്തും സർക്കാരിന് ഏറ്റെടുക്കാനാവില്ല; സുപ്രീം കോടതിയുടെ നിർണായക വിധി

സാമൂഹിക നന്മക്കായി സർക്കാരിന് എല്ലാ സ്വകാര്യസ്വത്തും ഏറ്റെടുക്കാനാവില്ലെന്നും എല്ലാ സ്വകാര്യ സ്വത്തും സമൂഹത്തിൻ്റെ ഭൗതിക വിഭവങ്ങളല്ലെന്നും സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ നിർണായക ഉത്തരവ്.

ഇന്ത്യൻ ഭരണഘടനയിലെ 31C വകുപ്പ് സർക്കാരിന് നല്‍കുന്ന അധികാരത്തെ വ്യാഖ്യാനിച്ചുകൊണ്ടാണ് സുപ്രധാന വിധി. ഒമ്ബതംഗ ഭരണഘടന ബെഞ്ചാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള തർക്കത്തില്‍ വിധി പ്രഖ്യാപിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നേതൃത്വം നല്‍കിയ ബെഞ്ചിലെ എട്ട് ജഡ്ജിമാർ ഈ വിധിയോട് യോജിച്ചു. എന്നാല്‍ ജസ്റ്റിസ് സുധാണ്‍ശു ധൂലിയ ഭിന്നാഭിപ്രായം രേഖപ്പെടുത്തി.

1977-ല്‍ സുപ്രീം കോടതിയിലെ ഏഴംഗ ബെഞ്ച് എല്ലാ സ്വകാര്യസ്വത്തും സമൂഹത്തിന്റെ ഭൗതിക വിഭവങ്ങളാണെന്ന് വിധിച്ചിരുന്നു. എന്നാല്‍ സുപ്രീം കോടതി ഭരണഘടന ബഞ്ചിന്റെ ഇപ്പോഴത്തെ വിധിയോടെ പഴയ വിധി അസാധുവായി.

1992ല്‍ മുംബൈ ആസ്ഥാനമായുള്ള പ്രോപ്പർട്ടി ഓണേഴ്‌സ് അസോസിയേഷൻ സമർപിച്ച പ്രധാന ഹരജിക്കൊപ്പം ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട 16 ഹരജികള്‍ സുപ്രീംകോടതി പരിഗണിച്ചു.

ഭരണഘടനയുടെ ആർട്ടിക്കിള്‍ 39 (ബി) പ്രകാരം സ്വകാര്യ സ്വത്തുക്കള്‍ ‘സമൂഹത്തിന്‍റെ ഭൗതിക വിഭവങ്ങള്‍’ ആയി കണക്കാക്കാമോ എന്ന വിഷയത്തില്‍ മൂന്ന് അഭിപ്രായങ്ങള്‍ ആണ് ഒമ്ബതംഗ ഭരണഘടനാ ബെഞ്ചില്‍ നിന്നുണ്ടായത്. ചീഫ് ജസ്റ്റിസിനു പുറമെ, ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, ബി.വി നാഗരത്‌ന, ജെ.ബി പർദിവാല, സുധാൻഷു ധൂലിയ, മനോജ് മിശ്ര, രാജേഷ് ബിന്ദാല്‍, സതീഷ് ചന്ദ്ര ശർമ, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചിന്‍റേതായിരുന്നു ഭൂരിപക്ഷ വിധി. 39B പ്രകാരമുള്ള ‘സമൂഹത്തിന്റെ ഭൗതിക വിഭവങ്ങള്‍’ എന്നതില്‍ എല്ലാ സ്വകാര്യസ്വത്തും ഉള്‍പ്പെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഓരോ കേസും പ്രത്യേകമായി പരിഗണിച്ച്‌, സ്വത്തിന്റെ സ്വഭാവം, സാമൂഹിക പ്രാധാന്യം, അപൂർവത തുടങ്ങിയ ഘടകങ്ങള്‍ പരിശോധിച്ചാണ് തീരുമാനമെടുക്കേണ്ടതെന്നും കോടതി വിശദമാക്കി.

ജസ്റ്റിസ് ബി.വി. നാഗരത്നയും ഈ വിഷയത്തില്‍ പ്രത്യേക അഭിപ്രായം രേഖപ്പെടുത്തി. 1977-ലെ വിധിയെ വിമർശിച്ച ചീഫ് ജസ്റ്റിസിന്റെ നിലപാട് ശരിയല്ലെന്ന് അവർ അഭിപ്രായപ്പെട്ടു. സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളുടെ മാറ്റം കണക്കിലെടുക്കാതെ മുൻ കാലത്തെ വിധികളെ വിമർശിക്കുന്നത് ശരിയല്ലെന്നും അവർ ചൂണ്ടിക്കാട്ടി.

Leave a Reply

spot_img

Related articles

ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി 13 വയസുകാരന് ദാരുണാന്ത്യം

വീർപ്പിക്കുന്നതിനിടെ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി 13 വയസുകാരന് ദാരുണാന്ത്യം.ഉത്തരകന്നഡ ജില്ലയിലെ ജോഗനകൊപ്പ ഗ്രാമത്തിലെ നവീൻ നാരായണ(13) ആണ് മരിച്ചത്. ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. ഞായറാഴ്ച...

ഫിൻജാൽ ചുഴലിക്കാറ്റ് ന്യൂനമർദമായി അറബിക്കടലിൽ എത്തിച്ചേരാൻ സാധ്യത; കേരളത്തിൽ 5 ദിവസം മഴ

ഫിൻജാൽ ചുഴലിക്കാറ്റ് വടക്കൻ തമിഴ്നാടിനു മുകളിൽ ശക്തി കൂടിയ ന്യൂനമർദമായി സ്ഥിതിചെയ്യുന്നു. നാളെയോടെ (2024 ഡിസംബർ 03) വടക്കൻ കേരളത്തിനും കർണാടകക്കും മുകളിലൂടെ ന്യൂനമർദമായി...

ഐപിഎസ് പ്രൊബേഷണറി ഓഫീസർ വാഹനാപകടത്തിൽ മരിച്ചു

ആദ്യ പോസ്റ്റിംഗിനായി പോവുകയായിരുന്ന ഐപിഎസ് പ്രൊബേഷണറി ഓഫീസർ വാഹനാപകടത്തിൽ മരിച്ചു. മധ്യപ്രദേശ് സ്വദേശിയും 2023 കർണാടക കേഡർ ഉദ്യോഗസ്ഥനുമായ ഹർഷ് ബർധൻ ആണ് മരിച്ചത്....

പ്രധാനമന്ത്രിയുമായി നേരിട്ട് വികസിത് ഭാരത് ആശയങ്ങൾ പങ്കുവെക്കാൻ യുവാക്കൾക്ക് അവസരം

നാഷണൽ യൂത്ത് ഫെസ്റ്റിവലിൻ്റെ ഭാഗമായി ന്യൂഡൽ ഹിയിലെ ഭാരത് മണ്ഡപത്തിൽ നടത്തുന്ന വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗിൻറെ ഭാഗമായി പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാനും...